ഡബ്ലിൻ: വേൾഡ് മലയാളി കൗണ്‍സിൽ അയർലൻഡ് പ്രൊവിൻസിന്റെ ഈ വർഷത്തെ സോഷ്യൽ റെസ്പോണ്സിബിലിറ്റി അവാർഡിനായി മെറിൻ ജോർജ്ജ് ഫണ്ടേഷൻ സ്ഥാപകനും രക്ഷാധികാരിയുമായ ഫാ. ജോർജ് തങ്കച്ചനെ തെരഞ്ഞെടുത്തു. അവാർഡ് ദാനം 2017 ഡിസംബർ 30 , ശനിയാഴ്ച വൈകിട്ട് 6ന് ഡബ്ല്യുഎംസിയുടെ ക്രിസ്തുമസ് പുതുവത്സരാഘോഷത്തോടൊപ്പം നടക്കുന്ന പ്രത്യേക ചടങ്ങിൽ സമ്മാനിക്കും.
2010ൽ സ്ഥാപിതമായ മെറിൻ ജോർജ്ജ് ഫൗണ്ടേഷന് കേരളത്തിലും, ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലുമുള്ള അശരണനേയും രോഗികളെയും ഭവനരഹിതരെയും സഹായിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഫാ. ജോർജ് തങ്കച്ചൻ വികാരിയായുള്ള ഡ്രോഹഡയിലെ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾ ഇടവകയിലെ അംഗങ്ങളുടെ സന്നദ്ധ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്.
അവാർഡുദാന ചടങ്ങിൽ സാന്നിധ്യവും ഫാ. ജോർജ് തങ്കച്ചന്റെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണയും അയർലണ്ടിലെ എല്ലാ മലയാളികളോടും അഭ്യർത്ഥിക്കുന്നതായി ഡബ്ല്യൂഎംസി അറിയിച്ചു.
റിപ്പോർട്ട്: ജെയ്സണ്‍ ജോസഫ്
ഡബ്ല്യൂഎംസി സോഷ്യൽ റെസ്പോണ്സിബിലിറ്റി അവാർഡ് ഫാ. ജോർജ് തങ്കച്ചന്
10:37 PM Nov 15, 2017 | Deepika.com