റിയാദ്: കലാ സാംസ്കാരിക സാമൂഹ്യ രംഗത്തും വിദ്യാഭ്യാസ മേഖലയിലും പ്രവർത്തിക്കുന്ന വനിതകളെ പങ്കെടുപ്പിച്ചു കൊണ്ട് കെഎസ്എ അംഗന സംഘടിപ്പിച്ച കുടുംബസംഗമം ഷിഫ അൽജസീറ ഓഡിറ്റോറിയത്തിൽ നടന്നു. പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. എലിസബത്ത് സാംസണ് സംഗമം ഉദ്ഘാടനം ചെയ്തു. ഷക്കീല വഹാബ് അധ്യക്ഷത വഹിച്ചു.
കേരളത്തിന് അകത്തും പുറത്തും സ്ത്രീ സമൂഹത്തിന്റെ പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്നതിനും റിയാദിലെ കുടുംബിനികളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ബോധവത്കരണ പരിപാടികൾ നടത്തുന്നതിനും കെഎസ്എ
അംഗന നേതൃത്വം നൽകുമെന്നും ഡോ. എലിസബത്ത് അറിയിച്ചു. ഏതെങ്കിലും മതസംഘടനയുടെയോ രാഷ്ട്രീയ പാർട്ടിയുടേയോ വാലായി നിൽക്കാതെ തികച്ചും സ്വതന്ത്രവും നിഷ്പക്ഷവുമായ പ്രവർത്തനങ്ങളുമായി സംഘടന മുന്നേറുമെന്നും റിയാദിന്റെ വിവിധ മേഖലകളിൽ കെഎസ്എ
അംഗന പ്രവർത്തകർ നടത്തി വരുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ഡോ. എലിസബത്ത് പറഞ്ഞു.
കുടുംബ ബജറ്റും പ്രവാസി കുടുംബിനികളും എന്ന വിഷയത്തിൽ ഡോ. അബ്ദുൽസലാം ക്ലാസ് എടുത്തു.വഴി തെറ്റുന്ന കൗമാരം എന്ന വിഷയത്തിൽ പ്രിൻസസ് നൂറ യൂനിവേഴ്സിറ്റിയിലെ ഡോ. ഹസീന ഫുആദ് സംസാരിച്ചു. കുട്ടികളുമായി തികഞ്ഞ സൗഹൃദം സ്ഥാപിക്കുവാൻ മാതാപിതാക്കൾ സമയം കണ്ടെത്തണം. പുതിയ കാലത്തിന്റെ തിരിച്ചറിവുകൾ എന്ന വിഷയത്തിൽ ഇന്ത്യൻ സ്കൂൾ പ്രധാനഅദ്ധ്യാപിക മൈൂമൂന അബ്ബാസ് ക്ലാസെടുത്തു.
ഏറ്റവും എളുപ്പത്തിൽ പ്രവാസി കുടുംബിനികൾക്ക് പാകം ചെയ്യാവുന്ന വിഭവങ്ങളെക്കുറിച്ച് മലബാർ അടുക്കളയുടെ സഹ്റ പാചകക്കുറിപ്പ് അവതരിപ്പിച്ചു. പത്മിനി യു. നായർ, ഹഫ്സ ഹംസ, റജീന നിയാസ്, നദീറ ശംഷുദ്ദീൻ, കമർബാനു മുഹമ്മദ്, ഷഫീന ബദർ എന്നിവർ ആശംസാപ്രസംഗം നടത്തി. നൃത്താധ്യാപിക ബിന്ദുസാബു ചിട്ടപ്പെടുത്തി ലക്ഷ്മി, വിഷ്ണു പ്രിയ, ശ്രിയ നന്പ്യാർ, ഗോപിക കോപകുമാർ എന്നിവർ അവതരിപ്പിച്ച സെമി ക്ലാസിക്കൽ ഡാൻസ് സദസിന് നവ്യാനുഭവമായി. റജീന നിയാസ്, മിൻഷ അൻസാർ, ഷഹാന അൻസാർ എന്നിവർ ഗാനാലാപനം നടത്തി. ഡോ. എലിസബത്തിന്റെ നേതൃത്വത്തിൽ നടന്ന ദേശഭക്തിഗാനം ഏറെ ശ്രദ്ധേയമായി.
റിപ്പോർട്ട് : ഷക്കീബ് കൊളക്കാടൻ