മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം സംഘടിപ്പിച്ച വിജ്ഞാനോത്സവത്തിൽ അഭൂതപൂർവമായ പങ്കാളിത്തം. ഇന്ത്യൻ സ്കൂൾ ഡാർസൈറ്റിൽ നടന്ന മത്സരത്തിൽ ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നായി എണ്ണൂറിലേറെ വിദ്യാർത്ഥികൾ പങ്കെടുത്തു. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പങ്കെടുത്തത് ഇന്ത്യൻ സ്കൂൾ ഡാർസൈറ്റിൽ നിന്നാണ്. പ്രമുഖ സാഹിത്യകാരനും ദേശാഭിമാനി അസോസിയേറ്റ് എഡിറ്ററുമായ എ.വി അനിൽ കുമാറായിരുന്നു ക്വിസ് മാസ്റ്റർ. ഏറെ ഉത്സാഹത്തോടെയാണ് ഇത്തവണ അധ്യാപകരും രക്ഷിതാക്കളും കുട്ടികളെ പരിശീലിപ്പിച്ചത്.
ഒമാനിലെ പ്രവാസി വിദ്യാർത്ഥികളിൽ മലയാള ഭാഷയോടും സാഹിത്യത്തോടും അഭിരുചി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പതിനഞ്ചാം തവണയാണ് കേരള വിഭാഗം വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നത്. പ്രഭാഷകനും എഴുത്തുകാരനുമായ കെ.ഇ.എൻ. കുഞ്ഞുമുഹമ്മദ് വീഡിയോ കോണ്‍ഫറൻസിംഗിലൂടെ മത്സരം ഉദ്ഘാടനം ചെയ്തു. മാതൃഭാഷയായ മലയാളവും, സംസ്കാരവും സംരക്ഷിക്കുന്നതിനു പ്രവാസ ലോകത്ത് കേരള വിഭാഗമുൾപ്പെടെയുള്ള സംഘടനകൾ നടത്തുന്ന പ്രവർത്തങ്ങൾ ഏറെ വിലമതിക്കുന്നുവെന്നു കെഇഎൻ പറഞ്ഞു.
സീനിയർ ജൂണിയർ വിഭാഗങ്ങളിൽ നിന്നായി പ്രാഥമിക മത്സരങ്ങളിൽ നിന്നും തെരഞ്ഞെടുത്ത ആറു ടീമുകൾ വീതമാണ് ഫൈനലിൽ എത്തിയത്. കല, സാഹിത്യം, രാഷ്ട്രീയം, കായികം, ആനുകാലികം തുടങ്ങി വിവിധ മേഖലകളിൽ നിന്നായി മുപ്പത്താറ് ചോദ്യങ്ങൾ വീതമാണ് ഓരോ ടീമിനുമുള്ളത്. കാണികളിലും ആവേശം വിതച്ച മത്സരങ്ങൾക്കൊടുവിൽ ജൂനിയർ വിഭാഗത്തിൽ ഇന്ത്യൻ സ്കൂൾ ഗുബ്രയിലെ പവിത്ര നായർ, ഭാവീഷ് എസ് നായർ, രേഷ്മ രാജ്മോഹൻ എന്നിവരടങ്ങിയ ടീമിനായിരുന്നു ഒന്നാം സമ്മാനം. ഇന്ത്യൻ സ്കൂൾ ഡാർസൈറ്റിലെ മൊഹമ്മദ് ഇർഫാൻ, ജീവൻ പൌലോസ്, വിദ്യാ യൂസഫ് എന്നിവർ രണ്ടാം സ്ഥാനത്തും ഇന്ത്യൻ സ്കൂൾ ദാർസൈറ്റിലെതന്നെ ലാവണ്യാ രാജൻ, ഗോപികാ ബാബു, പവിത്രാ.പി.എസ് എന്നിവർ മുന്നാം സ്ഥാനത്തും എത്തി. സീനിയർ വിദ്യാർത്ഥികളുടെ മത്സരത്തിൽ ഒന്നാമതെത്തിയത് ഇന്ത്യൻ സ്കൂൾ ഗുബ്രയിലെ തന്നെ ലക്ഷ്മി സജീവ്, മാളവിക ശിവപ്രസാദ്, വൈഷ്ണവ് സാബു നായർ എന്നിവരാണ്. ഇന്ത്യൻ സ്കൂൾ മസ്കറ്റിലെ ഗോകുൽ കൃഷ്ണ മനോജ്, ലക്ഷ്മി അനിൽകുമാർ, അശ്വിൻ ശ്രീകുമാർ എന്നിവർ രണ്ടാം സ്ഥാനത്തും ഇന്ത്യൻ സ്കൂൾ ഗുബ്രയിലെ നിരഞ്ജൻ ജിതീഷ്, സിദ്ധാർഥ് സജീവ്, സിദ്ധാർഥ്.എസ്. സജീവ്, എന്നിവർ മുന്നം സ്ഥാനവും കരസ്ഥമാക്കി.
കേരള വിഭാഗം കണ്‍വീനർ കെ.രതീശന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹ്യ ക്ഷേമ വിഭാഗം സെക്രട്ടറിയും കേരള വിഭാഗം സ്ഥാപക കണ്‍വീനറുമായ പി.എം.ജാബിർ, കേരള വിഭാഗം ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിൽ വിജയികൾക്ക് എ.വി.അനിൽ കുമാർ സമ്മാനദാനം നിർവഹിച്ചു.
റിപ്പോർട്ട്: സേവ്യർ കാവാലം