അലൈൻ: ഹരിത നഗരിയിൽ ബ്ലൂസ്റ്റാർ അലൈൻ അണിയിച്ചൊരുക്കുന്ന ഫാമിലി സ്പോർട്സ് ഫെസ്റ്റിവലിന്റെ ഇരുപതാമതാം വാർഷിക മേള ഡിസംബർ ഒന്ന് വെള്ളിയാഴ്ച്ച 8:30 ന് അലൈനിലെ യുഎഇ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ പ്രസിദ്ധ കായിക താരം പി.യു. ചിത്ര ഉത്ഘാടനം ചെയ്യും. യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചാണ് എല്ലാ വർഷവും ഈ കായിക മാമാങ്കം നടത്തപ്പെടുന്നത്. യുഎഇയുടെ വിവിധ പ്രവിശ്യകളിൽനിന്നായി മൂവായിരത്തിലധികം കായികതാരങ്ങളും, കായിക സ്നേഹികളും ഈ മേളയിൽ പങ്കെടുക്കുന്നു. ഏകദേശം 42 ഇനങ്ങളിൽ മത്സരങ്ങൾ നടക്കുന്ന മേള രാവിലെ 8.30 മുതൽ രാത്രി 9 വരെ നീണ്ടുനിൽക്കും. വിവിധ വ്യക്തിഗത ഇനങ്ങൾക്കുപുറമേ ഫുട്ബോൾ, ത്രോബോൾ, വോളീബോൾ, കബഡി, വടംവലി, എന്നീ ടീമിനങ്ങളിലും മത്സരങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.
വിവിധ ഇൻഡ്യൻ സ്കൂളുകളും, അലൈനിലെ പ്രമുഖ സംഘടനകളും, ടീമുകളും പങ്കെടുക്കുന്ന വർണ്ണശബളമായ മാർച്ചുപാസ്റ്റോടെ ആരംഭിക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ, ദീപശിഖാപ്രയാണത്തിനൊടുവിൽ പി.യു. ചിത്ര ഫെസ്റ്റിവൽ ദീപം തെളിയിക്കും. മുഖ്യാതിഥിയെക്കൂടാതെ സാമൂഹ്യ സാംസ്കാരിക നായക·ാരും, പ്രമുഖ യുഎഇ പൗര·ാരും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവ·ാരും ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിക്കും.
ഇരുപതാമതു കായികമേളയ്ക്കുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണെന്ന് ബ്ലൂസ്റ്റാർ പ്രസിഡന്റ് ഉണ്ണീൻ പൊന്നേത്തും, സെക്രട്ടറി റോബി വർഗ്ഗീസും അറിയിച്ചു. അബ്ദുള്ള കോയ, ഹുസൈൻ മാസ്റ്റർ, സവിതാ നായക് എന്നിവർക്കാണ് മേളയുടെ സാങ്കേതിക ചുമതല. വ്യക്തിഗത ഇനങ്ങളിൽ മത്സരങ്ങൾക്കു തൊട്ടു മുൻപ് രജിസ്റ്റർ ചെയ്യാവുന്നതാണ്. ടീമിനങ്ങൾക്ക് ഒരാഴ്ച്ച മുൻപേ രജിസ്റ്റ്രേഷൻ പൂർത്തിയാക്കേണ്ടതാണെന്ന് സ്പോർട്സ് സെക്രട്ടറി ഇക്ബാൽ പി.റ്റി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഇനിപ്പറയുന്ന നന്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. 050 5735750, 050 6181596, 050 8478555.