ജിദ്ദ: രിസാല സ്റ്റഡി സർക്കിൾ അൽ സഫാ സെക്ടർ സംഘടിപ്പിച്ച ഒൻപതാമത് എഡിഷൻ സാഹിത്യോത്സവ് സമാപിച്ചു. ഒൻപത് വിഭാഗങ്ങളിലായി 63 ഇന മത്സരങ്ങൾ നടന്ന മത്സരത്തിൽ ടീം സഫ അർബഈൻ ഒന്നാം സ്ഥാനവും ടീം അസീസിയ രണ്ടാം സ്ഥാനവും ടീം ഹലഖ മൂന്നാം സ്ഥാനവും നേടി.
ഉദ്ഘാടന സമ്മേളനം സെക്ടർ ചെയർമാൻ ഇബ്രാഹീം നഈമിയുടേ അധ്യക്ഷതയിൽ ഐസിഎഫ് സെക്ടർ ചെയർമാൻ അബൂമിസ്ബാഹ് ഐക്കരപ്പടി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം അലി ബുഖാരി വയനാട് ഉദ്ഘാടനം ചെയ്തു. സയ്യിദ് ശിഹാബ് തങ്ങൾ വിജയികളെ പ്രഖ്യാപിച്ചു, നൗഫൽ എറണാകുളം, ഹംസ സഖാഫി, രഫീഖ് ഹലഖ, ഡോ. നാസർ, അബൂഹനീഫ് മാസ്റ്റർ, ഫൈറൂസ് വെള്ളില, അബ്ദുറഹ്മാൻ സഖാഫി , അബ്ദുൽ അസീസ് കുറ്റൂർ എന്നിവർ സംബന്ധിച്ചു.