ന്യൂയോർക്ക്: റോക്ക്ലാന്റിൽ പ്രവർത്തിക്കുന്ന സെന്റ് സിംഫണി പിയാനോ സ്കൂളിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന താങ്ക്സ് ഗിവിംഗ് ടാലന്റ് ഷോ നവംബർ 26നു ഞായറാഴ്ച വൈകിട്ട് 5ന് ക്നാനായ കമ്യൂണിറ്റി സെന്ററിൽ വച്ചു (400 Willow Grove Road, Stony Point, NY) നടത്തപ്പെടുന്നു. പ്രശസ്ത സിനിമാ സംവിധായൻ ജയരാജ് മുഖ്യാതിഥിയായിരിക്കും.
ന്യൂയോർക്ക്, ന്യൂജേഴ്സി, കണക്ടിക്കട്ട് സംസ്ഥാനങ്ങളിലുള്ള 5 വയസു മുതൽ 25 വയസു വരെയുള്ളവരുടെ നൈസർഗീകമായതും ആർട്സ് സ്കൂളിൽ നിന്നും പരിശീലനം ലഭിച്ചിട്ടുള്ളതുമായ കലകളെ പ്രദർശിപ്പിക്കുവാൻ ഒരു വേദി ഒരുക്കുക്കൊടുക്കുക എന്നുള്ളതാണ് ഇതിന്റെ സംഘാടകരുടെ പ്രധാന ഉദ്ദേശം. ഡാൻസ്, സംഗീതം, ഉപകരണ സംഗീതം, മോണോആക്ട് തുടങ്ങിയ കലകൾ പ്രദർശിപ്പിക്കുന്നതിനു ലഭിക്കുന്ന ഒരു അസുലഭ അവസരമാണിത്. ഭാരതത്തിന്റെ വിലമതിക്കാനാവാത്ത സംസ്കാരത്തിൽ കുഞ്ഞുങ്ങളെ ചേർത്തു നിർത്തുന്ന, ഇത്തരത്തിലുള്ള വേദികൾ ലഭിക്കുന്നത് വളരെ അപൂർവ്വമാണ്.
ടാലന്റ് ഷോയോട് അനുബന്ധിച്ചുള്ള ഡിന്നറിനുശേഷം നടത്തപ്പെടുന്ന മീറ്റിംഗിൽ അമേരിക്കയിലുള്ള കലാകാരന്മാർ, സിനിമയുമായി ബന്ധപ്പെടാൻ താൽപര്യമുള്ളവർ, മാധ്യമ പ്രവർത്തകർ എന്നിവരെ ജയരാജ് അഭിസംബോധന ചെയ്ത് സംസാരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: ജേക്കബ് ജോർജ് (914 522 6481), ബിജു മാത്യു (508 287 2297), ആനി സാമുവേൽ (718 274 8137).
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം