ന്യൂയോർക്ക്: അമേരിക്കയിൽ വിദ്യാഭ്യാസം നടത്തുന്ന വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണെന്ന് ഇന്റർ നാഷണൽ എഡ്യുക്കേഷൻ, യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് ബ്യൂറോ ഓഫ് എഡുക്കേഷണൽ ആന്റ് കൾച്ചറൽ അഫയേഴ്സ് നവംബർ 13 നു പുറത്തു വിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
യുഎസ് വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ചൈനയാണ് ഒന്നാം സ്ഥാനത്തെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർ നാഷണൽ എഡുക്കേഷൻ പോളിസി ആന്റ് പ്രാക്ടീസ് ഗവേഷണ ചുമതല വഹിക്കുന്ന രാജിക ഭണ്ഡാരി പറഞ്ഞു. 2016-, 2017 അധ്യായനവർഷത്തിൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ മൂന്നുശതമാനം വർധനവുണ്ടായിട്ടുണ്ടെന്നും ഇത് സർവ്വകാല റിക്കാർഡാണെന്നും ഭണ്ഡാരി പറഞ്ഞു.
ഇപ്പോൾ 1.08 മില്യണ്‍ വിദേശ വിദ്യാർത്ഥികളാണ് അമേരിക്കയിൽ ഉപരി പഠനത്തിനായി എത്തിയിരിക്കുന്നത്. 2016ൽ വിദേശ വിദ്യാർത്ഥികളിൽ നിന്ന് 39 ബില്യണ്‍ ഡോളറിന്റെ വരുമാനമാണ് അമേരിക്കൻ ഖജനാവിൽ എത്തിയിട്ടുള്ളത്. 200 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തുന്നുണ്ട്.
2015, 2016ൽ 165, 918 വിദ്യാർത്ഥികൾ ഇന്ത്യയിൽ നിന്നും എത്തിയപ്പോൾ 2016, 2017ൽ 12 ശതമാനം വർധിച്ചു. 186267 പേരാണ് ഇവിടെ എത്തിയത്. 56.3 ശതമാനം ബിരുദപഠനത്തിനും 11.8 ശതമാനം അണ്ടർ ഗ്രാജ്വേറ്റിനും 30.7 ശതമാനം പോസ്റ്റ് ഗ്രാജ്വേറ്റ് പഠനത്തിനുമാണ് അമേരിക്കയിൽ ഉള്ളത്. അമേരിക്കയിൽ നിന്നും കഴിഞ്ഞ വർഷം 4,438 വിദ്യാർത്ഥികൾ ഇന്ത്യയിൽ പഠനത്തിനായി എത്തിയപ്പോൾ ഈ അധ്യായനവർഷം 4,181 പേരാണ് എത്തിയിരിക്കുന്നത് 5.8 ശതമാനം കുറവ്.
റിപ്പോർട്ട്: പി. പി. ചെറിയാൻ