ഗാർലന്റ് (ഡാളസ്): കേരള എക്യുമിനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് 39-ാമത് വാർഷിക ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സംയുക്ത ക്രിസ്മസ് കാരൾ ഡിസംബർ 2 ശനിയാഴ്ച 5 മുതൽ ഗാർലന്റ് എംജിഎം ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്നു. ഡാളസ് -ഫോർട്ട് വർത്ത് മെട്രോപ്ലെക്സിലെ ഇരുപത്തിനാല് ക്രിസ്ത്യൻ ദേവാലയങ്ങളിൽ നിന്നുള്ള ഗായക സംഘങ്ങൾ ഗാനങ്ങൾ ആലപിക്കും.
റവ. വി. എം. തോമസ് കോർ എപ്പിസ്കോപ്പ (പ്രസിഡന്റ്), റവ. ഫാ. രാജു ദാനിയേൽ (വൈസ് പ്രസിഡന്റ്) അലക്സ് അലക്സാണ്ടർ (ജനറൽ സെക്രട്ടറി), ജേക്കബ് സ്കറിയ (ട്രഷറർ), ജോണ് തോമസ് (ക്വയർ കോർഡിനേറ്റർ), നിതിൻ പണിക്കർ (യൂത്ത് കോർഡിനേറ്റർ) എന്നിവർ ഉൾപ്പെടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും പതിനാറുപേർ ഉൾപ്പെടുന്ന ജനറൽ കമ്മിറ്റിയുമാണ് പരിപാടികളുടെ വിജയകരമായ പ്രവർത്തനങ്ങൾക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.
കൃത്യസമയത്ത് എത്തിചേരുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക സമ്മാനങ്ങൾ ക്രമീകരിച്ചിട്ടുണ്ടെന്ന് സെക്രട്ടറി അലക്സ് അലക്സാണ്ടർ പറഞ്ഞു. ഈ വർഷത്തെ ആഘോഷ പരിപാടികൾക്ക് സെന്റ് മേരീസ് ജാക്കൊബൈറ്റ് സിറിയൻ ഓർത്തഡോക്സ് ചർച്ച് (കാരോൾട്ടൻ) ആതിഥേയത്വം വഹിക്കും. എല്ലാ ഇടവകകളിലെ വികാരിമാരും, അംഗങ്ങളും ക്രിസ്മസ് കരോൾ പരിപാടിയിൽ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് റവ. പി.എം. തോമസ് കോർ എപ്പിസ്കോപ്പാ അഭ്യർഥിച്ചു.
റിപ്പോർട്ട്: പി. പി. ചെറിയാൻ