ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ പ്രിൻസ്റ്റണിൽ നടന്ന നിറപ്പകിട്ടാർന്ന ചടങ്ങിൽ ഡോ. രേഖാ മേനോന്റെ നേതൃത്വത്തിൽ 2017, 19 ലേക്കുള്ള കെഎച്ച്എന്‍എ ഭരണസമിതി ചുമതലയേറ്റു. 2019ൽ നടക്കുന്ന കണ്‍വൻഷനെ ആവേശത്തോടെ വരവേൽക്കാൻ തയാറായിക്കഴിഞ്ഞു. അരുണ്‍ രഘുവിനെ ട്രസ്റ്റീ ബോർഡ് ആക്ടിംഗ് ചെയർമാനായി തെരഞ്ഞെടുത്തു.
കെഎച്ച്എന്‍എയുടെ നവയുഗത്തിനു തുടക്കം കുറിക്കുന്ന സമ്മേളനം എന്ന് പ്രഖ്യാപിച്ചു കൊണ്ട് ചടങ്ങുകൾക്ക് ചുക്കാൻ പിടിച്ച സെക്രട്ടറി കൃഷ്ണരാജ് മോഹനൻ അതിഥികൾക്ക് സ്വാഗതം അരുളി. യുവത്വത്തിന്റെ ഉൗർജ്ജസ്വലതയും, മുതിർന്നവരുടെ പരിചയ സന്പന്നതയും സമന്യയിക്കുന്ന പുതിയ നേതൃനിര കെഎച്ച്എന്‍എയ്ക്ക് ശരിയായ ദിശാബോധം നൽകുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. സനാതന സംസ്കാരത്തിന്റെ സംരക്ഷണത്തിനായി കഐച്ച്എൻഎ കൂടുതൽ ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു വരണമെന്ന് സ്വാമി ശാന്താനന്ദ അധ്യക്ഷപ്രസംഗത്തിൽ ആഹ്വാനം ചെയ്തു.
രണ്ടാം തലമുറയുടെ പ്രാതിനിധ്യം വർധിപ്പിക്കാൻ പല സംഘടനകളും ശ്രമിക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു നോർത്ത് അമേരിക്കൻ ദേശീയ മലയാളി സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് രണ്ടാം തലമുറയിലെ ഒരു വനിതാ പ്രതിനിധി ഉയർന്നു വരുന്നതെന്നും ഇത് മറ്റു സംഘടകൾക്ക് മാതൃകയാണെന്നും കഐച്ച്എൻഎയുടെയും മുൻ പ്രസിഡന്റ് എന്ന നിലയിൽ സ്തുത്യർഹസേവനം കാഴ്ച്ചവച്ച ആനന്ദൻ നിരവേൽ ആശംസാ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
ഡയറക്റ്റർ ബോർഡ് അംഗങ്ങളായ ആനന്ദ് പ്രഭാകർ (ഷിക്കാഗോ), ബൈജു എസ് മേനോൻ (ഷക്കാഗോ), ഹരി ശിവരാമൻ (ഹൂസ്റ്റണ്‍), കൊച്ചുണ്ണി ഇളവൻമഠം (ന്യൂയോർക്ക്), പി എസ് നായർ (ഒഹായോ), രാജീവ് ഭാസ്കരൻ (ന്യൂയോർക്ക്), രതീഷ് നായർ (ഡി സി), സുനിൽ നായർ (ടെക്സാസ്), തങ്കമണി അരവിന്ദൻ (ന്യൂജേഴ്സി) എന്നിവരും ട്രസ്റ്റീ ബോർഡ് അംഗങ്ങളായ അരുണ്‍ രഘു (ഡി സി), രാജു പിള്ള (ഡാളസ്), രഞ്ജിത് നായർ (ഹൂസ്റ്റണ്‍), ശ്രീകുമാർ ഉണ്ണിത്താൻ (ന്യൂയോർക്ക്), മധു പിള്ള (ന്യൂയോർക്ക് ), ഹരി കൃഷ്ണൻ നന്പൂതിരി (ടെക്സാസ്) എന്നിവരും പങ്കെടുത്തു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു തങ്കമണി അരവിന്ദൻ, മധു കൊട്ടാരക്കര, കൊച്ചുണ്ണി ഇളവൻ മഠം, മധു ചെറിയേടത്തു, മാലിനി നായർ എന്നിവർ ആശംസകൾ നേർന്നു. സിജി ആനന്ദിന്റെ ഈശ്വര പ്രാർത്ഥനയിലൂടെ തുടങ്ങിയ ചടങ്ങുകൾ ന്യൂജേഴ്സിയിലെ അനുഗ്രഹീത കലാകാര·ാർ അണിയിച്ചൊരുക്കിയ സംഗീതവും നൃത്തവും ഇടകലർന്ന മനോഹരമായ കലാസന്ധ്യയോട് കൂടി അവസാനിച്ചു. പ്രവീണാ മേനോൻ എംസി ആയി ചടങ്ങുകൾ നിയന്ത്രിച്ചു. ചിത്രാ മേനോൻ കലാ പരിപാടികൾ ഏകോപിപ്പിച്ചു. സമ്മേളനത്തിന് ആതിഥ്യം ഒരുക്കിയ കെഎച്ച്എന്എജെക്കു വേണ്ടി കോർഡിനേറ്റർ കൂടിയായ രവി രാമചന്ദ്രൻ, മധു ചെറിയേടത്തു (കെഎച്ച്എന്‍ജെ പ്രസിഡന്റ് ), മായാ മേനോൻ (സെക്രട്ടറി കെഎച്ച്എന്‍ജെ ), രതി മേനോൻ, അരുണ്‍ നായർ, സഞ്ജീവ് കുമാർ, സുനിൽ വീട്ടിൽ, രേഷ്മ അരുണ്‍, കൃഷ്ണകുമാർ, ജയ് രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം