ഷിക്കാഗോ: സിഎസ്ഐ സഭയ്ക്ക് ദക്ഷിണേന്ത്യയുടെ പരിധിക്ക് പുറത്ത് ഒരു മഹായിടവകയ്ക്ക് രൂപം നൽകാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ദക്ഷിണേന്ത്യാ സഭാധ്യക്ഷൻ മോഡറേറ്റർ മോസ്റ്റ് റവ. തോമസ് കെ. ഉമ്മൻ തിരുമേനിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് അതിനുള്ള തീരുമാനങ്ങൾ കൈക്കൊണ്ടത്.
നോർത്ത് അമേരിക്കയിലെ ദക്ഷിണേന്ത്യാ സഭാംഗങ്ങളുടെ (സിഎസ്ഐ) ചിരകാല അഭിലാഷമായിരുന്നു മഹായിടവക. ഭാരത സുവിശേഷീകരണം എന്ന ആവശ്യം മുൻനിർത്തി ദക്ഷിണേന്ത്യയിലെ ആംഗ്ലിക്കൻ, പ്രിസ്ബറ്റേറിയൻ, മെതഡിസ്റ്റ്, കോണ്‍ഗ്രിഗേഷണൽ തുടങ്ങിയ സഭാ വിഭാഗങ്ങൾ ചേർന്നു 1947ലാണ് ദക്ഷിണേന്ത്യാ (സിഎസ്ഐ) സഭ രൂപംകൊണ്ടത്. അന്നത്തെ തീരുമാനപ്രകാരം ദക്ഷിണ ഭാരതത്തിനു പുറമെയുളള സിഎസ്ഐ സഭയുടെ അംഗങ്ങൾ സഹോദരീ സഭയുടെ അംഗങ്ങളായിരിക്കണം.
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ നോർത്ത് അമേരിക്കയിൽ കുടിയേറ്റത്തിനായി എത്തിച്ചേർന്ന സിഎസ്ഐ സഭാംഗങ്ങളുടെ സാമൂഹികസാംസ്കാരിക ആത്മീയ വളർച്ചയ്ക്കായി 1994ലാണ് നോർത്ത് അമേരിക്കയിൽ സിഎസ്ഐയ്ക്ക് ഒരു കൗണ്‍സിൽ രൂപീകരിക്കാൻ സിഎസ്ഐ സിനഡിന്റെ അംഗീകാരം ലഭിച്ചത്. തുടർന്നുള്ള നിരന്തരമായ ആവശ്യങ്ങളുടേയും, പ്രവർത്തനങ്ങളുടേയും, പ്രാർത്ഥനയുടേയും ഫലമാണ് നോർത്ത് അമേരിക്കയിൽ സിഎസ്ഐ സഭയ്ക്ക് ഒരു മഹായിടവകയെന്ന ഇപ്പോഴത്തെ തീരുമാനം.
നോർത്ത് അമേരിക്കയിലെ സിഎസ്ഐ മഹായിടവകയുടെ ആരംഭ പ്രവർത്തനങ്ങൾക്കായി നോർത്ത് അമേരിക്കൻ സിഎസ്ഐ കൗണ്‍സിലിന്റെ കീഴിൽ കോശി ജോർജ് (ന്യൂയോർക്ക്) കണ്‍വീനറായി ഒരു താത്കാലിക കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. റവ. ജോണ്‍ മത്തായി, മാത്യു കരോട്ട് എന്നിവരാണ് കാൻസാസ്, ഡിട്രോയിറ്റ്, ഷിക്കാഗോ ഉൾപ്പെടുന്ന കൗണ്‍സിലിന്റെ റീജണ്‍ 4ൽ നിന്നുള്ള പ്രതിനിധികൾ.
പുതിയ മഹായിടവകയുടെ ധനശേഖരണാർത്ഥം നടത്തപ്പെടുന്ന റാഫിൾ ടിക്കറ്റിന്റെ റീജണ്‍ നാലിന്റെ ഉദ്ഘാടനം ഒക്ടോബർ 29ന് ഷിക്കാഗോ സിഎസ്ഐ ക്രൈസ്റ്റ് ചർച്ച് ദേവാലയത്തിൽ നടത്തപ്പെടുകയുണ്ടായി.
2018 സെപ്റ്റംബർ മാസത്തിലാണ് റാഫിൾ ടിക്കറ്റിന്റെ നറുക്കെടുപ്പ്. ഒന്നാം സമ്മാനമായി മേഴ്സിഡസ് ബെൻസ് കാർ ആണ് നൽകുക. ഇന്ത്യയ്ക്കുള്ള രണ്ട് റൗണ്ട് ട്രിപ്പ് ടിക്കറ്റ്, 65 ഇഞ്ച് കളർ ടിവി തുടങ്ങിയ മറ്റു സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഒരു ടിക്കറ്റിന്റെ വില 100 ഡോളർ മാത്രം. നോർത്ത് അമേരിക്കയിലെ ഉദാരമതികളായ എല്ലാവരുടേയും പ്രാർത്ഥനകളോടെയുള്ള സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: റവ ജോണ്‍ മത്തായി 224 386 4830, 630 415 6361, മാത്യു കരോട്ട് (847 702 3065, പ്രേംജിത്ത് വില്യംസ് (847 962 1893, ജോണ്‍ മാത്യു (630 213 1680.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം