മെംഫിസ് (ടെന്നിസി): കിടക്കയിൽ കളിച്ചു കൊണ്ടിരുന്ന ഒരു വയസുള്ള സഹോദരിക്ക് മൂന്നുവയസുകാരന്റെ വെടിയേറ്റു മരണം. വീടിനകത്ത് അലക്ഷ്യമായിട്ടിരുന്ന തോക്ക് മൂന്നു വയസുള്ള കുട്ടി കൊണ്ടു വന്നു സഹോരിയുമായി കളിക്കുന്നതിനിടയിലാണ് വെടിപൊട്ടിയത്. വീടിനകത്തുണ്ടായിരുന്ന പിതാവ് ഷോണ്‍(25) മൂറിന്േറതായിരുന്നു തോക്ക്.
വെടിപൊട്ടുന്ന ശബ്ദം കേട്ട് അയൽക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് വീട്ടിലെത്തി. ഇതിനിടയിൽ തോക്കെടുത്തു പുറത്തേക്കു രക്ഷപ്പെട്ട പ്രതി പിന്നീട് സ്വയം പോലീസിനു കീഴടങ്ങുകയായിരുന്നു.
നവംബർ 10 വെള്ളിയാഴ്ചയായിരുന്നു സംഭവം. അശ്രദ്ധമായ കൊലപാതകം കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ വെള്ളിയാഴ്ച ജയിലിലടച്ചതായി ഷെൽബി കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.
റിപ്പോർട്ട്: പി.പി.ചെറിയാൻ