ഷിക്കാഗോ: ചങ്ങനാശേരി എസ്ബി ആൻഡ് അസംപ്ഷൻ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്റർ അംഗങ്ങളുടെ മക്കൾക്കായി സ്ഥാപിച്ചിട്ടുള്ള 2017ല ഹൈസ്കൂൾ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി നവംബർ 30. അപേക്ഷാർത്ഥികൾ 2017ൽ ഹൈസ്കൂൾ ഗ്രാജ്വേറ്റ് ചെയ്തവരായിരിക്കണം.
ജിപിഎ, എസിടി സ്കോറുകൾ, പാഠ്യേതര മേഖലകളിലെ മികവുകൾ എന്നീ ത്രിതല മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പുരസ്കാര നിർണയം നടത്തുക. കൂടാതെ അപേക്ഷാർത്ഥികളുടേയോ, അവരുടെ മാതാപിതാക്കളുടേയോ സംഘടനാ പ്രവർത്തനങ്ങളിലുള്ള പങ്കാളിത്തവും ഒരു അധിക യോഗ്യതയായി പരിഗണിക്കുന്നതായിരിക്കും.
അംഗങ്ങളുടെ മക്കളായ ഹൈസ്കൂൾ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള ഈ പുരസ്കാര ജേതാക്കൾക്ക് മാത്യു വാച്ചാപറന്പിൽ സ്മാരക കാഷ് അവാർഡും, പ്രശസ്തി ഫലകവും പത്രവും റവ.ഡോ. ജോർജ് മഠത്തിപ്പറന്പിൽ പൗരോഹിത്യ സുവർണജൂബിലി സ്മാരക കാഷ് അവാർഡും പ്രശസ്തിഫലകവും പത്രവും സമ്മാനമായി നൽകുന്നു. അപേക്ഷകൾ താഴെപ്പറയുന്ന അവാർഡ് നിർണ്ണയ കമ്മിറ്റി അംഗങ്ങൾക്ക് അയച്ചുകൊടുക്കുക.
ഷാജി കൈലാത്ത് shajijoseph65@yahoo.com (224 715 6736), ഷീബാ ഫ്രാന്‍സീസ് francissheeba77@gmail.com (847 924 1632), ജോളി കുഞ്ചേറിയ jollykuncheria@yahoo.com (847 226 1280).
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം