സൂറിച്ച്: സ്വിറ്റ്സർലൻഡ് റെയിൽവേ പ്ലാറ്റ്ഫോമുകൾ പുകവലി വിമുക്തമാക്കുവാൻ ആലോചിക്കുന്നു. 2018 അവസാനത്തോടുകൂടിയാണ് പ്ലാറ്റ് ഫോമുകളിൽ പുകവലി നിരോധനം നടപ്പിലാക്കുവാൻ സ്വിസ് റെയിൽവേ ആലോചിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായി മൂന്നു വ്യത്യസ്ത പുകവലി നിരോധന മാർഗങ്ങൾ സ്വിസ് റെയിൽവേ പരീക്ഷിക്കും.
പുകവലി നിരോധനം നടപ്പാക്കുക റെയിൽവേ ഉദ്ദേശിക്കുന്നതെങ്കിലും അവസാന തീരുമാനം അടുത്ത വർഷം മധ്യത്തിൽ നടക്കുന്ന ബോർഡ് എക്സിക്യുട്ടീവ് മീറ്റിംഗിലാകും ശരിയായ തീരുമാനം ഉണ്ടാകുക. ഇതനുസരിച്ച് അഞ്ചോ ആറോ സ്റ്റേഷനുകളിൽ പുകവലി രഹിത എരിയകൾ പരീക്ഷിക്കും.
2018ലെ ട്രെയിൻ സമയ പട്ടിക പുറത്തിറക്കുന്പോൾ വിശദ വിവരങ്ങൾ ലഭ്യമാക്കുമെന്ന് റെയിൽവേ വക്താവ് ക്രിസ്റ്റ്യൻ ഫ്രീക്കർ വ്യക്തമാക്കി. വിവിധ മാർഗങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയായിരിക്കും ഇത് നടപ്പിൽ വരുത്തുക. ഇതുമൂലമുണ്ടാകുന്ന പരിസര മലിനീകരണവും ജനങ്ങളെ ബോധ്യമാക്കും.
ആദ്യ ഘട്ടത്തിൽ പരിപൂർണ സിഗരറ്റ് രഹിത മേഖലകളായി ബാസൽ, നിയോണ്‍, സ്റ്റാടൽ ഹോഫൻ, ബെല്ലിസോണ നൊയേഷേറ്റൽ എന്നിവിടങ്ങളിലെ റെയിൽവേ സ്റ്റേഷനുകളിലാകും ഇത് നടപ്പിൽ വരുത്തുക. പരീക്ഷണം വിജയിച്ചാൽ കൂടുതൽ റെയിൽ പ്ലാറ്റ്ഫോമുകൾ പുകവലി വിമുക്തമാക്കും. സിഗരറ്റ് കുറ്റികൾ വലിച്ചെറിഞ്ഞ് റെയിൽവേ സ്റ്റേഷനുകൾ മലിനീകരിക്കുന്നതിന് ഇതോടെ അറുതിയാകും.
റിപ്പോർട്ട്: ഷിജി ചീരംവേലിൽ
സ്വിസ് റെയിൽവേ സ്റ്റേഷനുകൾ പരീക്ഷണാടിസ്ഥാനത്തിൽ പുകവലി വിമുക്തമാക്കുന്നു
11:07 PM Nov 14, 2017 | Deepika.com