നവംബർ 12 ന് ഞായറാഴ്ച രാവിലെ 10.30 ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് തിരുമേനി വിശുദ്ധ കുർബാനയിൽ കാർമികത്വം വഹിച്ചു. പരുമല തിരുമേനിയുടെ മാതൃകാപരവും പ്രാർത്ഥനാ പൂർണവുമായ ജീവിതം എല്ലാവരും മാതൃകയാക്കണമെന്നും അതിനായി ഒരോരുത്തരും സ്വന്തം ജീവിതം രൂപാന്തരപ്പെടുത്തുണമെന്നും തിരുമേനി വചനപ്രഘോഷണത്തിൽ ഓർമ്മിപ്പിച്ചു. രോഗികൾക്കും വാങ്ങിപ്പോയവർക്കും വേണ്ടി പ്രത്യേകം മധ്യസ്ഥപ്രാർത്ഥന, ധൂപപ്രാർത്ഥന, റാസ, ആശീർവാദം, കൈമുത്ത്, നേർച്ചവിളന്പ് എന്നിവയ്ക്കു ശേഷം പാരീഷ് ഹാളിൽ സ്നേഹവിരുന്നും സൗഹൃദ സമ്മേളനവും ഉണ്ടായിരുന്നു.
ആത്മീയ ശുശ്രൂഷകളിൽ പങ്കുചേരാനും വിശുദ്ധന്റെ മദ്ധ്യസ്ഥതയാൽ അനുഗ്രഹങ്ങൾ പ്രാപിക്കുവാനും ജർമനിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി വിശ്വാസികൾ എത്തിയിരുന്നു.
ഇടവക സെക്രട്ടറി മാത്യൂസ് കാക്കനാട്ടുപറന്പിൽ നന്ദി പറഞ്ഞു. സിനോ തോമസ് (ട്രസ്റ്റി), തോമസ് പഴമണ്ണിൽ, രാജൻ കണ്ണംമണലിൽ, കെ.വി.തോമസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി.
2017ിീ്ല14ഴലൃാമിബുമൃൗാമഹമ.ഷുഴ
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ