ബോണ്മൌത്ത്: ബോണ്മൌത്ത് എഡ്മണ്ട് കാംബിയോണ് ചർച്ചിൽ നടന്ന ഏകദിന കുടുംബ നവീകരണ സെമിനാറിൽ മനുഷ്യജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളും പ്രായോഗിക ജീവിത പാഠങ്ങളും തിരുവചനസന്ദേശങ്ങളും മുൻനിർത്തി മനസിന്റെ ആഴങ്ങളിൽ സ്പർശിക്കുന്ന ദൈവവചനസന്ദേശങ്ങൾ സണ്ണി സ്റ്റീഫൻ നൽകി.
ഒരു ദിവസത്തെ ഉപജീവനത്തിനുവേണ്ടി മീൻ ചോദിക്കുന്പോൾ, ക്രിസ്തു അവർക്ക് ചാകര സമ്മാനിക്കുന്നു. അതുപോലെ സ്വപ്നം കാണാൻപോലുമാകാത്ത ഇടങ്ങളിലെക്കാണവൻ നമ്മെ ഓരോ ദിവസവും കൈപിടിച്ചു കൊണ്ടുപോകുന്നത്. പ്രാർത്ഥനയും ദൈവാനുഗ്രഹവും എന്നെ ഇത്രത്തോളം വളർത്തിയെന്ന് ഒരിക്കൽ പറഞ്ഞവർ, പിന്നീട് അഹങ്കാരവും, അധികാരവും, ആർഭാടവും, അഭിനിവേശങ്ങളും, സന്പത്തും ലഹരിയാക്കി ആദ്യബോധ്യങ്ങളിൽ നിന്ന് മടങ്ങിപ്പോവുന്നു.
'ദൈവം നൽകിയ സ്നേഹത്തിന്റെ നല്ല വീഞ്ഞ്, പങ്കാളിയും മക്കളുമാണെന്ന തിരിച്ചറിവോടെ ജീവിക്കുക, അവസാനം വരെ ആ നല്ല വീഞ്ഞ് സൂക്ഷിക്കുക, ഒപ്പം ഭൂമിയോട് മുഴുവൻ സഹാനുഭൂതിയുള്ളവരായിരിക്കുക. അങ്ങനെ നമ്മെക്കുറിച്ചുള്ള ദൈവീകപദ്ധതിപൂർത്തിയാക്കി ജീവന്റെ നല്ല ഭാഗം കണ്ടെത്തുകയെന്നും' സണ്ണി സ്റ്റീഫൻ തന്റെ തിരുവചനസന്ദേശത്തിൽ ഉദ്ബോധിപ്പിച്ചു.
'തിരുവചനങ്ങളോടൊപ്പം പ്രായോഗിക ജീവിത പാഠങ്ങളിലൂടെ നൽകുന്ന അതിശക്തമായ വചനസന്ദേശങ്ങൾ ഓരോ കുടുംബങ്ങൾക്കും വളരെയേറെ അനുഭവപാഠങ്ങളും ജീവിതദർശനങ്ങളുമാണ് നൽകിയതെന്ന്' വികാരി ഫാ. ടോമി ചിറക്കൽ മണവാളൻ സണ്ണിസ്റ്റീഫനു കൃതജ്ഞത പ്രകാശിപ്പിച്ചുകൊണ്ട് പറഞ്ഞു.
നവംബർ 18 ശനിയാഴ്ച ന്യൂമിൽട്ടനിലും 19 ഞായറാഴ്ച്ച റെഡിംഗിലും. തുടർന്ന് 25നു ബേസിംഗ്സ്റ്റൊക്കിൽ യുവജനങ്ങൾക്കായും, 26നു ആൻഡോവർ കമ്മ്യുണിറ്റിയും ചേർന്ന് ബേസിംഗ്സ്റ്റൊക്കിൽ കുടുംബസ്ഥർക്ക് വേണ്ടിയും സെമിനാറുകൾ നടത്തുന്നു. തുടർന്ന് ഡിസംബർ 2 ശനിയാഴ്ച ആൽഡര്ഷോട്ടിൽ കുടുംബനവീകരണ സെമിനാർ ക്രമീകരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: വേൾഡ് പീസ് മിഷൻ (യുകെ) 0740 477 5810
റവ.ഫാ.ടോമി ചിറയ്ക്കൽ മണവാളൻ ( 0748 073 0503 )
ജോർജ്ജ് സൈമണ് ( 0786 139 2825 )
സി.വി. ജോസ് ( 0789 781 6039 )
രാജു തോമസ് ( 0772 376 1637 )
മാത്യു ആൻറണി ( 0794 471 0205 )
Email: worldpeacemissioncouncil@gmail.com
റിപ്പോർട്ട്: കെ.ജെ.ജോണ്