കുവൈത്ത് സിറ്റി: ഹൃസ്യ സന്ദർശനാർത്ഥം കുവൈറ്റിലെത്തിയ കേരളാ പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റും പ്രശസ്ത സ്പോർട്സ് ലേഖകനുമായ കമാൽ വരദൂരിനു കുവൈത്തിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ മലയാളി മീഡിയ ഫോറം സ്വീകരണം നൽകി. അബ്ബാസിയ പോപ്പിൻസ് ഹാളിൽ ചേർന്ന ചടങ്ങിൽ മാധ്യമ പ്രവർത്തന രംഗത്തെ പ്രവണതകളെക്കുറിച്ചും സാങ്കേതിക വിദ്യകളിലെ പുതു രീതികളെക്കുറിച്ചും പത്രപ്രവർത്തക യൂണിയൻ പ്രവർത്തനത്തെക്കുറിച്ചും കമാൽ വരദൂർ സംസാരിച്ചു. ചടങ്ങിൽ ജനറൽ കണ്‍വീനർ ടി.വി.ഹിക്മത്ത് അധ്യക്ഷനായിരുന്നു.
തോമസ് മാത്യു കടവിൽ, അബ്ദുൽ ഫാത്ത തയ്യിൽ, ജലിൻ തൃപ്പയാർ, അനിൽ നന്പ്യാർ, രജി ഭാസ്കർ, മുഹമദ് റിയാസ്, അസീസ് തിക്കൊടി, സത്താർ കുന്നിൽ സലിം കോട്ടയിൽ, ഇസ്മയിൽ പയ്യോളി തുടങ്ങിയവർ സംസാരിച്ചു. മീഡിയ ഫോറത്തിന്റെ സ്നേഹോപഹാരം ജനറൽ കണ്‍വീനർ ടി.വി.ഹിക്മത്ത് കമാൽ വരദൂരിനു കൈമാറി. ചടങ്ങിന് കണ്‍വീനർമാരായ നിജാസ് കാസിം സ്വാഗതവും ഗിരീഷ് ഒറ്റപ്പാലം നന്ദിയും പ്രകാശിപ്പിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ