കുവൈത്ത് സിറ്റി: കുവൈറ്റ് മലയാളികളിലെ കാർഷിക അഭിരുചി പ്രോത്സാഹിപ്പിക്കുക, കാർഷിക സംസ്കാരം നിലനിർത്തുക എന്നീ ലക്ഷ്യങ്ങളോടെ കല കുവൈത്തിന്റെ നേതൃത്വത്തിൽ 'എൻറെ കൃഷി' കാർഷിക മത്സരം സംഘടിപ്പിക്കുന്നു. നവംബർ 15 ബുധനാഴ്ച ആരംഭിച്ചു 2018 മാർച്ച് 15നു അവസാനിക്കുന്ന രീതിയിലാണ് ന്ധഎൻറെ കൃഷിന്ധ യുടെ മത്സരക്രമം ഒരുക്കിയിരിക്കുന്നത്. ഫ്ളാറ്റുകളിലെ ബാൽക്കണികളിലും, ടെറസുകളിലും കാർഷിക വിളകൾ കൃഷി ചെയ്യാൻ താൽപര്യമുള്ള ആർക്കും മത്സരത്തിൽ പങ്കാളികളാകാം.
കല കുവൈത്തിന്റെ യൂണിറ്റുകളുമായി ബന്ധപെട്ടു സൗജന്യമായി ആർക്കും ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. കുവൈത്തിലെ കാർഷിക രംഗത്തെ വിദഗ്ദ്ധർ അടങ്ങുന്ന സമിതി 2018 മാർച്ച് ആദ്യവാരം മുതൽ മാർച്ച് 15 വരെ ഓരോ കർഷക സുഹൃത്തുക്കളെയും സമീപിച്ചു കാർഷിക വിളകൾ വിലയിരുത്തുകയും വിജയികളെ തെരഞ്ഞെടുക്കുകയും, സമ്മാനം നൽകുകയും ചെയ്യും.
കൃഷി ചെയ്യുന്ന സ്ഥലത്തിൻറെ വിസ്തീർണം, കൃഷി ചെയ്യുന്ന ഇനങ്ങളുടെ വൈവിദ്ധ്യം, കാർഷിക ഇനങ്ങൾ ഒരുക്കിയിരിക്കുന്ന രീതി, അനുവർത്തിക്കുന്ന കൃഷി രീതികൾ, ദൈനംദിന പരിപാലനത്തിനെടുക്കുന്ന സമയം, കുടുംബാംഗങ്ങളുടെ പങ്കാളിത്തം, ദൈനംദിന പരിചരണത്തിലും കൃഷി രീതികൾ സ്വായത്തമാക്കുന്നതിലുമുള്ള കുട്ടികളുടെ പങ്കാളിത്തം എന്നിവ നോക്കിയാണ് വിജയികളെ തീരുമാനിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും Fahaheel 97109504, Abuhalifa 65918560, Abbasiya 97872799, Salmiya 66015200 എന്നീ നമ്പറുകളിലോ kala.entekrishi@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. www.kalakuwait.com എന്ന വെബ്സൈറ്റിലും രജിസ്റ്ററേഷനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
റിപ്പോർട്ട്: സലിം കോട്ടയിൽ