ദമ്മാം: ലോകം കണ്ട വനിതാ നേതാക്കളിൽ പ്രഥമസ്ഥാനീയയായ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു ഒഐസിസി ദമ്മാം വനിതാവേദി അനുസ്മരണ സമ്മേളനവും വനിതാ സംഗമവും സംഘടിപ്പിച്ചു.
വനിതാവേദി പ്രസിഡന്റ് ഡോ. സിന്ധു ബിനുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അൽഖൊസാമാ ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ജയശ്രീ മുരളീധർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത മുതിർന്ന കോണ്ഗ്രസ് നേതാവും, കെപിസിസി വക്താവുമായ രാജ്മോഹൻ ഉണ്ണിത്താൻ, ഇന്ദിരാജിയുടെ ജീവിതത്തെ വരച്ചുകാട്ടിയ തന്റെ പ്രസംഗത്തിലൂടെ, ജനാധിപത്യവും മതേതരത്വവും കൊല ചെയ്യപ്പെടുന്ന സമകാലീന ഇന്ത്യയിൽ കോണ്ഗ്രസ് ഭരണം തിരിച്ചു വരേണ്ടതിന്റെ അനിവാര്യതയെ ചൂണ്ടിക്കാട്ടി.
ഇന്ത്യയെ ഇന്ന് കാണുന്ന പുരോഗതിയിലേക്കെത്തിച്ചത് ഇന്ദിരയും ഇന്ത്യൻ നാഷണൽ കോണ്ഗ്രസുമാണെന്നും ആ പുരോഗതിയിൽ നിന്നും ഇന്ത്യയെ പിന്നോക്കം വലിക്കുന്ന നിലപാടുകളുമായാണ് ഇന്ന് മോദി സർക്കാർ മുന്നോട്ട് പോകുന്നതെന്നും ഉണ്ണിത്താൻ ആരോപിച്ചു. ചടങ്ങിനെത്തിയ ഉണ്ണിത്താനെ ഒഐസിസി റീജണൽ പ്രസിഡന്റ് ബിജു കല്ലുമലയും വനിതാവേദി നേതാക്കളും ചേർന്ന് സ്വീകരിച്ചു. ജുബൈൽ ഇന്ത്യൻ സ്കൂൾ അധ്യാപിക ലിബി ജെയിംസ് മുഖ്യ അനുസ്മരണപ്രഭാഷണം നടത്തി. ഷൈസ അഷ്റഫ്, ലീന ഉണ്ണി, ഖദീജ ഹബീബ്, സഫിയ അബ്ബാസ്, ഫ്രിബിത സന്തോഷ്, ഡോ. ഫൗഷ ഫൈസൽ, രഹ്ന കാജൽ, മഞ്ജു മ·ഥൻ, സിന്ധു സന്തോഷ്, സജ്ന ലാൽ, തെസ്നി റിയാസ് തുടങ്ങിയവർ ഇന്ദിരാജിയെ അനുസ്മരിച്ചു. ഗീത മധുസൂദനൻ, രാധിക ശ്യാമപ്രകാശ് എന്നിവർ മുഖാഥിതികളെ സദസിനു പരിചയപ്പെടുത്തി. ദമ്മാം ഒഐസിസി റീജിയണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇ.കെ. സലീമിന്റെ മാതാവിന്റെ നിര്യാണത്തിലുള്ള വനിതാവേദിയുടെ അനുശോചന പ്രമേയം ഹസീന അവതരിപ്പിച്ചു.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം