ബെർലിൻ: ജർമൻ തൊഴിലില്ലായ്മ വേതനം താമസിയാതെ ജർമനിയിലെ സൂപ്പർമാക്കറ്റുകൾ വഴി വിതരണം ചെയ്യും. ഇപ്പോൾ ഓരോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പ്രത്യേകമായി സ്ഥാപിച്ചിരിക്കുന്ന കാഷ് ടെല്ലറുകളിലൂടെയാണ് തൊഴിലില്ലായ്മ വേതന വിതരണം നടത്തുന്നത്. ഇത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾക്ക് അധിക ചെലവുണ്ടാക്കുന്നു. കാഷ് ടെല്ലറുകൾ സ്ഥാപിക്കുക, ഇവ നിലനിറുത്തുക, പണം നിറയ്ക്കുക എന്നീ ചെലവുകൾ ലാഭിക്കാനാണ് പുതിയ സൂപ്പർമാക്കറ്റുകളലൂടെയുള്ള വിതരണത്തിലേക്ക് മാറുന്നത്.
തൊഴിലില്ലായ്മ വേതനത്തിന് അർഹതയുള്ള ഓരോരുത്തർക്കും ഒരു ബാർകോഡ് നൽകും. ഇതുമായി സൂപ്പർമാർക്കറ്റ് കൗണ്ടറിൽ ചെല്ലുന്പോൾ ബാർകോഡ് പരിശോധിച്ച് കാഷ് പെയ്മെന്റ് നടത്തുകയോ ആ കടയിൽ നിന്നും വാങ്ങിയ സാധനങ്ങളുടെ വിലയിൽ വകയിരുത്തുകയോ ചെയ്യാം. സൂപ്പർമാർക്കറ്റുകൾക്ക് പുറമെ ഡ്രഗ്സ്റ്റോറുകളും ഈ വേതന വിതരണത്തിന് ഉപയോഗിക്കും. ഇപ്പോൾ റവെ, പെനി, റിയാൽ, ഡിഎം, റോസ്മാൻ എന്നീ സൂപ്പർമാക്കറ്റുകളും, ഡ്രസ് സ്റ്റോറുകളുമാണ് ജർമൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ ഈ തൊഴിലില്ലായ്മ വേതനവിതരണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
റിപ്പോർട്ട്: ജോർജ് ജോണ്
ജർമൻ തൊഴിലില്ലായ്മ വേതനം ഭാവിയിൽ സൂപ്പർമാക്കറ്റുകൾ വഴി വിതരണം ചെയ്യും
10:45 PM Nov 13, 2017 | Deepika.com