കുവൈത്ത് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ സ്കൂളുകളിലെ കുട്ടികൾക്കായി കേരള ആർട്ട് ലവേഴ്സ്, അസോസിയേഷൻ, കല കുവൈറ്റ് സംഘടിപ്പിച്ച 'മഴവില്ല്2017 ' ചിത്ര രചനാ മത്സരം വിദ്യാർത്ഥി പങ്കാളിത്തംകൊണ്ടും വരകൾകൊണ്ടും വർണാഭമായി. കുവൈത്തിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നും ആയിരത്തിലധികം കുട്ടികളാണ് ചിത്ര രചനാ മത്സരത്തിനായി റിഗായ് അൽജവഹറ സ്കൂളിൽ എത്തിച്ചേർന്നത്.
മത്സരങ്ങൾ മഴവില്ല് സംഘാടക സമിതി ചെയർമാൻ ജോസഫ് പണിക്കർ ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് പ്രസിഡന്റ് സി.എസ്.സുഗതകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻസിസി പ്രതിനിധി രഹീൽ കെ.മോഹൻദാസ് സംസാരിച്ചു. മഴവില്ല് സംഘാടക സമിതി ജനറൽ കണ്‍വീനർ പി.ബി.സുരേഷ് ആമുഖ പ്രഭാഷണം നടത്തി. ഉദ്ഘാടന സമ്മേളനത്തിന് ജനറൽ സെക്രട്ടറി ജെ.സജി സ്വാഗതവും, കല കുവൈറ്റ് സാൽമിയ മേഖലാ സെക്രട്ടറി അരുണ്‍കുമാർ നന്ദിയും പ്രകാശിപ്പിച്ചു. കല കുവൈത്ത് ട്രഷറർ രമേശ് കണ്ണപുരം, ജോ: സെക്രട്ടറി പ്രസീത് കരുണാകരൻ, വൈസ് പ്രസിഡന്റ് കെ.വി.നിസാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
കുവൈത്തിലെ പ്രശസ്ത ചിത്രകാര·ാർ പങ്കെടുത്ത ഓപ്പണ്‍ കാൻവാസ് കുട്ടികൾക്കും, രക്ഷകർത്താക്കൾക്കും മികച്ച അനുഭവമായി. രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മഴവില്ല് 2017 ഒരു ജനകീയ പരിപാടിയായി മാറി.
ഉച്ചക്ക് രണ്ടിന് കിന്റ്റർ ഗാർഡൻ (കെ.ജി ക്ലാസ്സുകൾ), 14 (സബ് ജൂനിയർ), 58 (ജൂനിയർ), 912 (സീനിയർ) എന്നീ വിഭാഗങ്ങളിലായി ആരംഭിച്ച മത്സരങ്ങൾ നാലോടു കൂടി അവസാനിച്ചു. മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സംഘാടക സമിതിയുടെ വകയുള്ള സർട്ടിഫിക്കറ്റുകൾ മത്സരാനന്തരം വിതരണം ചെയ്തു. കല കുവൈറ്റ് പ്രവർത്തകർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
മത്സര ഫലങ്ങൾ ഉടൻ പ്രഖ്യാപിക്കും. ഫലങ്ങൾ ംംം.സമഹമസൗംമശേ.രീാ എന്ന വെബ്സൈറ്റിലും പത്രദൃശ്യമാധ്യമങ്ങൾ വഴിയും പ്രസിദ്ധീകരിക്കും.
റിപ്പോർട്ട്: സലിം കോട്ടയിൽ