ജിദ്ദ: 2018 ജനുവരി 5, 6, 7 തിയതികളിൽ മർക്കസ് സഖാഫത്തി സുന്നിയ്യയുടെ നാൽപതാം വാർഷികമാഘോഷിക്കുന്നത് വ്യക്തമായ പദ്ധതികളോടെയാണെന്നും സമൂഹത്തിന്റെ വിളികളും തേട്ടങ്ങളുമാണ് മർക്കസ് ഏറ്റെടുത്തുകൊണ്ടിരിക്കുന്നതെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയും മർക്കസ് ജനറൽ മാനേജറുമായ സി മുഹമ്മദ് ഫൈസി പറഞ്ഞു. ജിദ്ദയിൽ സംഘടിപ്പിച്ച മർക്കസ് റുബീ ജൂബിലി പ്രചരണസംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലീങ്ങളും ഇതര ന്യൂനപക്ഷ വിഭാഗങ്ങളും ആവശ്യമില്ലാത്ത ആശങ്കകൾ ഉപേക്ഷിച്ചു വിദ്യാഭ്യാസത്തിലൂടെ രാജ്യത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പങ്കാളിത്വം വഹിക്കണം ആയുധത്തേക്കാൾ ശക്തി വിജ്ഞാനത്തിനാണെന്ന് അവർ മനസിലാക്കണം.
സാന്പത്തിക പ്രയാസം കൊണ്ട് പ്രതിഭാശാലികളായ വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ കഴിയാത്ത സാഹചര്യമാണ് കേരളത്തിലെ മുഖ്യ പ്രശ്നങ്ങളിലൊന്ന്. അതു പരിഹരിക്കുവാൻ ഗവണ്മെന്റുമായി സഹകരിച്ചു സന്നദ്ധ സംഘടനകൾ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പുതിയ രീതി കണ്ടെത്തണം. ഉയർന്ന വിദ്യാഭ്യാസം സാധാരണക്കാർക്കും ലഭിക്കുവാൻ മർക്കസ് പദ്ധതികളാവിഷ്കരിക്കും.
പാവപ്പെട്ടവരും അനാഥരുമായ 4000 കുട്ടികൾക്ക് അറിവും ആഹാരവും നൽകുന്ന മർക്കസിന്റെ ജീവകാരുണ്യ സേവനങ്ങളെകുറിച്ചു ജനങ്ങളെ അറിയിക്കുവാനും അവരുടെ സഹകരണം തേടി കൂടുതൽ മേഖലകളിൽ ജീവകാരണ്യ പ്രവർത്തനങ്ങൾ നടത്തുവാനും മർക്കസ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സയ്യിദ് അഹ്ദൽ മുത്തനൂർ തങ്ങൾ, കൊട്ടുക്കര മുഹ്യുദ്ധീൻ സഅദി, അബ്ദുറഹിമാൻ മളാഹിരി, അബ്ദുന്നാസിർ അൻവരി, അബ്ദുൽ ഗഫൂർ വാഴക്കാട്, മുഹമ്മദ് പറവൂർ, നാസിം പാലക്കൽ തുടങ്ങിയവർ സംബന്ധിച്ചു.