ന്യൂഡൽഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ മണ്ഡല വ്രതാരംഭ പൂജകളും ഭാഗവത പാരായണവും വൃശ്ചികം 1ന് (നവംബർ 16 വ്യാഴാഴ്ച) ആരംഭിക്കും. 5.30നു നിർമ്മാല്യ ദർശനം. തുടർന്ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. 7.30ന് പ്രഭാത പൂജകൾ, 8ന് സഹസ്രനാമ പാരായണം, 9ന് ശ്യാമളാ കൃഷ്ണകുമാർ നടത്തുന്ന ഭാഗവത പാരായണം, ഉച്ചപൂജ എന്നിവ ഉണ്ടാവും.
വൈകുന്നേരം 6നു ദീപാരാധന, 6:30ന് ഭഗവതി ഭജന സമിതി, ആരാധനാ എൻക്ലേവ് അവതരിപ്പിക്കുന്ന ഭജന, 7ന് ഭഗവതി സേവ, 7.30നു അത്താഴ പൂജ എന്നിവയാണ് പ്രധാനമായും ആദ്യ ദിവസം നടക്കുക. ക്ഷേത്ര മേൽശാന്തി ശ്രീജിത്ത് അടികയുടെ കാർമ്മികത്വത്തിലാവും പൂജകൾ നടക്കുക. മണ്ഡല വ്രതാരംഭത്തോടനുബന്ധിച്ചു ഭക്തജനങ്ങൾക്ക് ശബരിമല ദർശനത്തിനായി പ്രത്യേക പൂജകളോടെ മുദ്രമാല അണിയുവാനുള്ള പ്രത്യേക സജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് 9811219540 (യശോധരൻ നായർ) 8800552070 (കൃഷ്ണകുമാർ) എന്നീ നന്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: പി.എൻ. ഷാജി