ന്യൂഡൽഹി: ചില്ലാ അയ്യപ്പ പൂജാ സമിതിയുടെ ഇരുപത്തൊന്നാമത് മണ്ഡല പൂജാ മഹോത്സവം നവംബർ 25ന് (1193 വൃശ്ചികം 10 ശനി) ചില്ലാ ഡിഡിഎ. ഫ്ളാറ്റ്സിലെ പൂജാ പാർക്കിൽ രാവിലെ ഗണപതി ഹോമത്തോടെ തുടക്കമിടും. 7ന് പ്രഭാത പൂജകൾ, 9.30ന് ചില്ലാ അയ്യപ്പ പൂജാ സമിതിയുടെ ഭജന, ഉച്ചക്ക് 12.30ന് ശാസ്താ പ്രീതി.
വൈകിട്ട് 5.30ന് ശ്രീ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നിന്നും മുടപ്പല്ലൂർ ജയകൃഷ്ണനും സംഘത്തിന്റെയും നേതൃത്വത്തിൽ ചെണ്ടമേളം, സന്തോഷ് വാകത്താനവും സംഘവും അവതരിപ്പിക്കുന്ന അമ്മൻകുടം, ചില്ലാ ഡിഡിഎ ഫ്ളാറ്റ്സിലെ കുട്ടികളുടെ കാവടിയാട്ടം, മണ്ചെരാതുകളിൽ ദീപങ്ങളും പൂത്താലവുമേന്തിയ ബാലികമാരുടെയും സ്ത്രീജനങ്ങളുടെയും അകന്പടിയോടെ പൂജാ സന്നിധിയിലേക്ക് അയ്യപ്പ സ്വാമിയുടെ ഛായാചിത്രവും വഹിച്ചുകൊണ്ട് താലപ്പൊലി എഴുന്നെള്ളത്ത്. വൈകിട്ട് 7.15ന് മഹാ ദീപാരാധന, 7:30ന് മെലഡി കിംഗ്സ് ഓർക്കസ്ട്ര, ഡൽഹി അവതരിപ്പിക്കുന്ന ഭക്തി ഗാനമേള. രാത്രി 9.30ന് ലഘു ഭക്ഷണം തുടർന്ന് പ്രസാദ വിതരണം.
26നു ഞായറാഴ്ച ഉച്ചക്ക് 12ന് മണ്ഡല പൂജാ മഹോത്സവത്തിന്റെ ഭാഗമായ അശരണർക്ക് ആഹാരം എന്ന പരിപാടിയിൽ സാധുജനങ്ങൾക്കായി പൂരിയും സബ്ജിയുടെയും വിതരണത്തോടെ പരിപാടികൾക്ക് സമാപനമാവും.
റിപ്പോർട്ട്: പി.എൻ. ഷാജി