+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈത്ത് ചിലന്പ് 2017 വിസ്മയമായി

കുവൈത്ത്: ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈത്തിന്‍റെ (ADAK) ചിലന്പ് 2017 (ഓണം ഈദ് സംഗമം) നാടൻ പാട്ടിന്‍റെ ശ്രുതിയിൽ വിസ്മയ താളം തീർത്ത് പ്രേക്ഷകരെ ഇളക്കി മറിച്ചു.കഴിഞ്ഞ വെള്ളിയാഴ്ച നവംബർ പത്താ
ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈത്ത് ചിലന്പ് 2017 വിസ്മയമായി
കുവൈത്ത്: ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈത്തിന്‍റെ (ADAK) ചിലന്പ് 2017 (ഓണം -ഈദ് സംഗമം) നാടൻ പാട്ടിന്‍റെ ശ്രുതിയിൽ വിസ്മയ താളം തീർത്ത് പ്രേക്ഷകരെ ഇളക്കി മറിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച നവംബർ പത്താം തീയതി സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ വച്ചു നടത്തിയ ആഘോഷപരിപാടി നോർക്ക വെൽഫെയർ ഡയറക്ടർ അജിത് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ബി.എസ് പിള്ളൈ അധ്യക്ഷത വഹിച്ച ചടങ്ങിൽ രക്ഷാധികാരി ചാക്കോ ജോർജ് കുട്ടി, ഉപദേശകസമിതി അംഗം മുരളി എസ് നായർ,വൈസ് പ്രസിഡന്‍റുമാരായ ക്രിസ്റ്റഫർ ഡാനിയേൽ,സി കൃഷ്ണകുമാർ,ട്രഷറർ ഷിബു ചെറിയാൻ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. യോഗത്തിനു ജനറൽ കണ്‍വീനർ ബിനു ചേന്പാലയം സ്വാഗതവും ജനറൽ സെക്രട്ടറി വിപിൻ മങ്ങാട്ട് നന്ദിയും പ്രകാശിപ്പിച്ചു.

യോഗത്തിൽ മനോജ് മാവേലിക്കര, പി എസ് ബാനർജി, ആദർശ് ചിറ്റാർ, ഉേ·ഷ് പൂങ്കാവ് എന്നിവരെ ആദരിച്ചു. സാമൂഹിക സേവനങ്ങൾ മുൻനിർത്തി ഷംസു താമരകുളത്തേയും സംഘടനയിലെ മികച്ച വൊളന്‍റിയർ ഷാജി പി.ഐയെയും മൊമെന്േ‍റാ നൽകി ആദരിച്ചു.എഴുപതു സംവത്സരങ്ങൾ പിന്നിട്ട അസോസിയേഷൻ വൈസ് പ്രസിഡന്‍റ് ക്രിസ്റ്റഫർ ഡാനിയേലിനെ യോഗത്തിൽ പൊന്നാട അണിയിച് ആദരിച്ചു.

തികച്ചും വ്യത്യസ്തമായ നടന്ന ആഘോഷപരിപാടി രാവിലെ പതിനൊന്നിനു സോപാനസംഗീതത്തിലൂടെ ആരംഭിച്ചു. അത്തപൂക്കളം, മഹാബലി എഴുന്നുള്ളത്,ചെണ്ടമേളം,തിരുവാതിര,ഫ്യൂഷൻ ഡാൻസ്, കവിത, ദഫുമുട്ടു,കോൽക്കളി,പാട്ട്,അറബിക് ഒപ്പന എന്നിവ അരങ്ങേറി.കൂടാതെ വിഭവസമൃദ്ധമായ ഓണസദ്യ പരിപാടികളിലെ മുഖ്യ ആകർഷണമായിരുന്നു.

കുമാരി ശ്രെദ്ധ ബിനു,ആഷ്ലി ഷിബു,ഹരീഷ് തൃപ്പൂണിത്തുറ എന്നിവർ മനോഹരമായി പ്രോഗ്രാം കോന്പയർ ചെയ്തു. പരിപാടികൾക്ക് ഷാജി പി ഐ, ഐഡിയൽ സലിം, പ്രേംസണ്‍ കായംകുളം,ഷംസു താമരക്കുളം,മനോജ് റോയ്,ബിജു പാറയിൽ,വിനീത് പി മാത്യു,ജോണ്‍ വര്ഗീസ്,മധു കുട്ടൻ,മാത്യു അച്ചന്കുഞ്ഞു,റോഷൻ ജേക്കബ്,സൈജു മാവേലിക്കര,സിനിജിത് ഡി,സൈമോൻ,ജേക്കബ് ചെറിയാൻ,ശ്രീകുമാർ പിള്ള എന്നിവർ നേതൃത്വം നൽകി.