+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി. കുമരന് ഇന്ത്യൻ സമൂഹത്തിന്‍റെ ആദരം

ദോഹ : ഖത്തറിലെ ഇന്ത്യൻ അംബാസിഡർ പി. കുമരന് ഇന്ത്യൻ സമൂഹത്തിന്‍റെ ആദരം. അലി ഇന്‍റർനാഷണൽ ട്രേഡിംഗ് എസ്റ്റാബ്ലിഷ്മെന്‍റിന്‍റെ ഇരുപത്തഞ്ചാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി നടന്ന ചടങ്ങിലാണ് ഖത്തറിലെ വിവിധ സാ
പി. കുമരന് ഇന്ത്യൻ സമൂഹത്തിന്‍റെ ആദരം
ദോഹ : ഖത്തറിലെ ഇന്ത്യൻ അംബാസിഡർ പി. കുമരന് ഇന്ത്യൻ സമൂഹത്തിന്‍റെ ആദരം. അലി ഇന്‍റർനാഷണൽ ട്രേഡിംഗ് എസ്റ്റാബ്ലിഷ്മെന്‍റിന്‍റെ ഇരുപത്തഞ്ചാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി നടന്ന ചടങ്ങിലാണ് ഖത്തറിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനാ പ്രതിനിധികൾ ചേർന്നു അംബാസഡറെ ആദരിച്ചത്.

ഖത്തറിലെ ഇന്ത്യക്കാരുടെ മുഴുവൻ പ്രശ്നങ്ങളിലും സജീവമായി ഇടപെട്ട് പരിഹാരം കാണുന്നതിനായി പരിശ്രമിക്കുന്ന ഇന്ത്യൻ സ്ഥാനപതി പി. കുമരന്‍റെ മാതൃകപരമായ പ്രവർത്തനത്തിനുള്ള സ്നേഹാദരമാണ് ഈ പുരസ്കാരമെന്ന് അലി ഇന്‍റർനാഷണൽ ജനറൽ മാനേജർ കെ. മുഹമ്മദ് ഈസ പറഞ്ഞു.
ഖത്തറിലെ മുതിർന്ന പ്രവാസി വ്യവസായിയും സംസ്കാരിക പ്രവർത്തകനുമായ ഡോ. എം.പി ഷാഫി ഹാജി, കെ.വി അബ്ദുല്ലക്കുട്ടി, ഇന്ത്യൻ സംഗീത ലോകത്തെ വിസ്മയങ്ങളായ പി. സുശീല, വാണി ജയറാം എന്നിവർ ചേർന്നാണ് ഇന്ത്യൻ സമൂഹത്തിന്‍റെ ഉപഹാരം അംബാസഡർക്ക് കൈമാറിയത്.
ഖത്തറിലെത്തി ദിവസങ്ങൾക്കകം തന്നെ സമൂഹത്തിന്‍റെ വിവിധ പ്രശ്നങ്ങളിൽ ഇടപെട്ട് ജനകീയ അംബാസിഡർ എന്ന ഖ്യാതി നേടിയ പി. കുമരൻ ഇന്ത്യൻ സമൂഹത്തിന് വലിയ അനുഗ്രഹമാണെന്നു അവാർഡ് ദാന ചടങ്ങിൽ സംസാരിച്ച കെ. മുഹമ്മദ് ഈസ പറഞ്ഞു.

തന്‍റെ ഒൗദ്യോഗിക ഉത്തരവാദിത്തം നിർവ്വഹിക്കുക മാത്രമാണ് താൻ ചെയ്യുന്നതെന്നും സമൂഹം നൽകിയ ഈ സ്നേഹാദരം ഇത്തരം പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകുവാൻ കാരണമാകുമെന്നും അവാർഡ് സ്വീകരിച്ച് സംസാരിച്ച അംബാസഡർ പറഞ്ഞു. മീഡിയ പ്ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര അവാർഡ് ദാന ചടങ്ങ് നിയന്ത്രിച്ചു.