+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പഴയ ചൂരി മുഹയ്ദ്ധീൻ ജുമാ മസ്ജിദ് യുഎഇ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ദുബായ്: ദേര ദുബായ് പേൾ ഗ്രീക്ക് ഹോട്ടലിൽ വ്യാഴാഴ്ച നടന്ന യുഎഇ കമ്മിറ്റി ജനറൽ ബോഡി യോഗത്തിലാണ് പഴയ ചൂരി മുഹയ്ദ്ധീൻ ജുമാ മസ്ജിദ് യുഎഇ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തത്. മുസ്തഫ കെ.ബിയുടെ അധ
പഴയ ചൂരി മുഹയ്ദ്ധീൻ ജുമാ മസ്ജിദ് യുഎഇ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ദുബായ്: ദേര ദുബായ് പേൾ ഗ്രീക്ക് ഹോട്ടലിൽ വ്യാഴാഴ്ച നടന്ന യുഎഇ കമ്മിറ്റി ജനറൽ ബോഡി യോഗത്തിലാണ് പഴയ ചൂരി മുഹയ്ദ്ധീൻ ജുമാ മസ്ജിദ് യുഎഇ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തത്. മുസ്തഫ കെ.ബിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പളളി ഖത്തീഖ് അബ്ദുറഹ്മാൻ വഹബി ഉദ്ഘാടനം നിർവഹിച്ചു. മുസ്തഫ കെ.ബിയെ പ്രസിഡന്‍റായും ഹസ്കർ ചൂരിയെ ജനറൽ സെക്രട്ടറിയായും ശാഫി പാറക്കട്ടയെ ട്രഷറായും യോഗം ഐക്യഖണ്ഡേന തെരഞ്ഞുടുത്തു.

യോഗത്തിൽ ജനറൽ സെക്രട്ടറി ഹസ്കർ ചൂരി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പ്രവാസത്തിന്‍റെ തിരക്കുകൾക്കിടയിലും നാട്ടിലെ പള്ളിയുമായി ബന്ധപ്പെട്ടും ദീനി രംഗത്തും യുഎഇ കമ്മിറ്റി നടത്തുന്ന ന· നിറഞ്ഞ പ്രവർത്തനങ്ങർ അഭിനന്ദനീയവും മാതൃകാപരവുമാണെന്നും ഇനിയും ഇത്തരത്തിലുളള നല്ല പ്രവർത്തനങ്ങളുമായി കമ്മിറ്റി മുന്പോട്ട് പോകണമെന്നും യോഗം ഉദ്ഘാടനം ചെയ്ത പള്ളി ഇമാം അബദുറഹ്മാൻ വഹബി അഭിപ്രായപ്പെട്ടു. യുഎഇലെ വിവിധ എമറേറ്റുകളിൽ നിന്ന് മഹല്ല് പരിധിയിൽപ്പെട്ട നിരവധി അംഗങ്ങളാണ് യോഗത്തിൽ സംബന്ധിച്ചത്.

കഴിഞ്ഞ കാലങ്ങളിൽ കമ്മിറ്റി തുടങ്ങി വെച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തികരിക്കുന്നതിന് കൂടതൽ ശ്രദ്ധ ചെലുത്തുമെന്നും നാട്ടിലെ മതപഠനത്തിന് കൂടുതൽ ശ്രദ്ധയൂന്നുന്ന പദ്ധതികൾക്ക് ഉൗന്നൽ നൽകുമെന്നും യോഗം അഭിപ്രായപ്പെട്ടു. ഹ്രസ്വ സന്ദർശനത്തിനായി ദുബായിലെത്തിയ പള്ളി ഖത്തിബ് അബ്ദുറഹ്മാൻ വഹബിക്ക് യോഗം സ്വീകരണം നൽകി.

യോഗത്തിൽ ഷാഫി സി.ഐ,ബഷീർ അബുദാബി,മഷൂദ് സി.എം,ജമാൽ പി.എ,മുഹമ്മദ് കുഞ്ഞി പാറക്കട്ട്,മുനാസിർ ചൂരി,സാകിർ ചൂരി,ഷുഹൈബ് പുതിയവളപ്പ്, അബ്ദുൽ മാജിദ് എസ്.എം,സിദ്ദിഖ് ടി.യു,ഇമ്രാൻ ചൂരി എന്നിവർ പ്രസംഘിച്ചു. ഹസ്കർ ചൂരി സ്വാഗതവും ഷാഫി പാറക്കട്ട് നന്ദിയും പറഞ്ഞു.