+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സരള മധുസൂദനന് കാവ്യഭാരതി പുരസ്കാരം സമ്മാനിക്കും

ഷാർജ: പ്രശസ്ത പിന്നണി ഗായിക എസ് ജാനകി: ആലാപനത്തിലെ "തേനും വയന്പും’ എന്ന പുസ്തകം ലോക റിക്കാർഡ് നേടിയതിന്‍റെ ആഘോഷമായി ഷാർജ പുസ്തകോത്സവത്തിൽ പ്രശസ്ത സാഹിത്യകാരി സരള മധുസൂദനന് പാവാട്രീ കാവ്യ ഭാരതി പുരസ
സരള മധുസൂദനന് കാവ്യഭാരതി പുരസ്കാരം സമ്മാനിക്കും
ഷാർജ: പ്രശസ്ത പിന്നണി ഗായിക എസ് ജാനകി: ആലാപനത്തിലെ "തേനും വയന്പും’ എന്ന പുസ്തകം ലോക റിക്കാർഡ് നേടിയതിന്‍റെ ആഘോഷമായി ഷാർജ പുസ്തകോത്സവത്തിൽ പ്രശസ്ത സാഹിത്യകാരി സരള മധുസൂദനന് പാവാട്രീ കാവ്യ ഭാരതി പുരസ്കാരം നൽകി ആദരിക്കും.

നവംബർ 10ന് (ശനി) രാത്രി 10ന് ഇന്‍റലക്ച്വൽ ഹാളിൽ നടക്കുന്ന പരിപാടിയിൽ ദുബായിലെ ഇന്ത്യൻ കോണ്‍സുലേറ്റ് ചാൻസറി കോണ്‍സൽ മേധാവി നീരജ് അഗർവാൾ, അഡ്വ. പി.എസ്. ശ്രീധരൻ പിള്ള എന്നിവർ മുഖ്യാതിഥികളായിരിക്കും. ചടങ്ങിൽ ന്ധഎം.ആർ ബി: ചരിത്രം, അനുഭവം, ഓർമ’ പുസ്തകത്തിന്‍റെ മിഡിലീസ്റ്റ് പ്രകാശനവും നടക്കും.

മച്ചിങ്ങൽ രാധാകൃഷ്ണൻ, ഷാബു കളിത്തട്ടിൽ, സംഗീത സംവിധായകൻ ഹരികൃഷ്ണ എം, ഹരിലാൽ, സുമേഷ് സുന്ദർ, സുജിത്ത് നൊച്ചൂർ, അനൂബ്, ശാലിനി എസ്. തന്പാൻ, മാർവിൻ ജോർജ് കൽപകം, സംജീദ് ഇല്ലികോട്ടിൽ തുടങ്ങിയവർ പങ്കെടുക്കും. എസ്. ജാനകിയുടെ നിത്യഹരിതഗാനങ്ങളുടെ ആലാപനവും ഡോ. വിജയഭാസ്ക്കറുടെ നൃത്തവും ചടങ്ങിന് മാറ്റു കൂട്ടും.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള