ന്യൂഡൽഹി: വി. യൂദാശ്ലീഹായുടെ തിരുനാൾ ഒക്ടോബർ 19 മുതൽ 28 വരെ ഝാൻസി സെന്റ് ജൂഡ് ദേവാലയത്തിൽ ആഘോഷിച്ചു. 19 മുതൽ ദിവസവും ദിവ്യബലി, നൊവേന എന്നിവയും സമാപനദിവസമായ ഒക്ടോബർ 28 രാവിലെ 5.30 മുതൽ വിവിധ ഭാഷകളിൽ വി. കുർബാനയും നടന്നു. വൈകുന്നേരം നാലിനു നടന്ന ആഘോഷമായ തിരുനാർ കുർബാനയ്ക്ക് ഡൽഹി അതിരൂപത ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ മുഖ്യകാർമികനായിരുന്നു. തിരുനാൾ പ്രദക്ഷിണവും സ്നേഹവിരുന്നോടെ തിരുനാളിന് സമാപനമായി.
വി. യൂദാശ്ലീഹായുടെ(സെന്റ് ജൂഡ്) പേരിലുള്ള ഇന്ത്യയിലെ ആദ്യത്തെ ദേവാലയമാണ് സെന്റ് ജൂഡ് ചർച്ച് ഝാൻസി. ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, മധ്യപ്രദേശ് തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്നും തീർത്ഥാടകർ ഇവിടെ എത്തുന്നുണ്ടെന്ന് മലയാളിയായ ഫാ. ബെന്നി പറഞ്ഞു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്