ന്യൂഡൽഹി: പാലം ഇൻഫന്റ് ജീസസ് ഫെറോന പള്ളിയിൽ വി. യൂദാശ്ലീഹായുടെയും പരി. ജപമാല രാജ്ഞിയുടെയും സംയുക്ത തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമായി. ഒക്ടോബർ 27 വെള്ളിയാഴ്ച വൈകിട്ട് എഴിന് നടന്ന പെരുന്നാൾ ശുശ്രൂഷകൾക്ക് റവ. ഡോ. എം.ഡി. തോമസ് എംഎസ്ടി മുഖ്യ കാർമികനായിരുന്നു. കഴിഞ്ഞ ഒന്‍പതുദിവസത്തെ നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
മുഖ്യ തിരുനാൾ ദിനമായ ഒക്ടോബർ 29 ഞായറാഴ്ച രാവിലെ 9ന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. എബി കൊച്ചുപറന്പിൽ എംഎസ്ടി മുഖ്യകാർമികത്വം വഹിച്ചു. പ്രദക്ഷിണം, ലേലം, സ്നേഹവിരുന്ന് എന്നിവയോടെ കൂടി പെരുന്നാളിന് സമാപനമായി.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്