+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

’ഒരുമ സ്പെല്ലിങ് ബീ’ നവംബർ നാലിന്

ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസിലെ മലയാളി അസോസിയേഷനായ ഒരുമ സംഘടിപ്പിക്കുന്ന സ്പെല്ലിങ് ബീ മത്സരം നവംബർ നാലിന് വിറ്റിയറിൽ വച്ചു നടത്തുന്നതാണ്. 2008 ൽ രൂപീകൃതമായതിനുശേഷം ശേഷം നടത്തുന്ന നാലാമത്തെ മത്സരത്
’ഒരുമ സ്പെല്ലിങ് ബീ’ നവംബർ നാലിന്
ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസിലെ മലയാളി അസോസിയേഷനായ ഒരുമ സംഘടിപ്പിക്കുന്ന സ്പെല്ലിങ് ബീ മത്സരം നവംബർ നാലിന് വിറ്റിയറിൽ വച്ചു നടത്തുന്നതാണ്. 2008 ൽ രൂപീകൃതമായതിനുശേഷം ശേഷം നടത്തുന്ന നാലാമത്തെ മത്സരത്തിൽ രണ്ടുവിഭാഗങ്ങളിലായാണ് മത്സരാർത്ഥികൾ മാറ്റുരയ്ക്കുന്നത്. രണ്ടുമുതൽ അഞ്ചു വരെ ക്ലാസിലുള്ളവർ ജൂനിയർ വിഭാഗത്തിലും ആറുമുതൽ എട്ടുവരേ യുള്ളവർ സീനിയർ വിഭാഗത്തിലും മത്സരിക്കും. മത്സരത്തിൽ പങ്കെടുക്കുന്നവർക്കുള്ള പഠനസഹായികൾ അസോസിയേഷൻ നൽകുമെന്ന് പ്രസിഡന്‍റ് ശ്രീലാൽ പുരുഷോത്തമൻ അറിയിച്ചു.

നിലവിലെ നാഷണൽ സ്പെല്ലിങ് ബീ ചാന്പ്യൻ അനന്യ വിനയ് മുഖ്യാതിഥിയായി എത്തുന്ന മത്സരത്തിൽ ഡിയാന ബാരേറ് പ്രൊനൗണ്‍സറും ഡോ.രവി രാഘവൻ, മേരി സ്റ്റേവാർട് എന്നിവർ വിധികർത്താക്കളുമായിരിയ്ക്കും. വിജയികൾക്ക് ട്രോഫികളും കാഷ് അവാർഡുകളും നൽകുമെന്നു ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ശ്രീലാൽ പുരുഷോത്തമൻ (7733265312), ബെറ്റി എബ്രഹാം (7142722630), റോയ് മാത്യു (7142351214).

റിപ്പോർട്ട്: സാന്‍റി പ്രസാദ്