+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐഎൻഒസി ഫ്ളോറിഡ ചാപ്റ്റർ അഡ്വ. ജോസി സെബാസ്റ്റ്യനും ചാണ്ടി ഉമ്മനും സ്വീകരണം നൽകി

ഫ്ളോറിഡ: അമേരിക്ക സന്ദർശിക്കുന്ന കോട്ടയം ജില്ലാ യുഡിഎഫ് ചെയർമാനും മുൻ കെപിസിസി സെക്രട്ടറിയുമായ അഡ്വ. ജോസി സെബാസ്റ്റ്യനും മുൻ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ചാണ്ടി ഉമ്മനും ഐഎൻഒസി ഫ്ളോറിഡ ചാപ്റ്റർ സ്
ഐഎൻഒസി ഫ്ളോറിഡ ചാപ്റ്റർ അഡ്വ. ജോസി സെബാസ്റ്റ്യനും ചാണ്ടി ഉമ്മനും സ്വീകരണം നൽകി
ഫ്ളോറിഡ: അമേരിക്ക സന്ദർശിക്കുന്ന കോട്ടയം ജില്ലാ യുഡിഎഫ് ചെയർമാനും മുൻ കെപിസിസി സെക്രട്ടറിയുമായ അഡ്വ. ജോസി സെബാസ്റ്റ്യനും മുൻ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ചാണ്ടി ഉമ്മനും ഐഎൻഒസി ഫ്ളോറിഡ ചാപ്റ്റർ സ്വീകരണം നൽകി.

ചാപ്റ്റർ പ്രസിഡന്‍റ് അസിസി നടയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഐഎൻഒസി നാഷണൽ വൈസ് പ്രസിഡന്‍റ് ഡോ. മാമ്മൻ ജേക്കബ് വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി. ഐഎൻഒസി റീജണൽ വൈസ് പ്രസിഡന്‍റ് ജോയി കുറ്റിയാനി പ്രസംഗിച്ചു. ഫോമ നാഷണൽ കമ്മിറ്റി മെംബർ ഷീലാ ജോസ്, ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജി വർഗീസ്, ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക നിയുക്ത പ്രസിഡന്‍റ് മധു കൊട്ടാരക്കര, ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫ്ളോറിഡ ചാപ്റ്റർ പ്രസിഡന്‍റ് സുനിൽ തൈമറ്റം, ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്‍റ് കൃഷ്ണ കിഷോർ, കൈരളി ആർട്സ് ക്ലബ് പ്രസിഡന്‍റ് അബ്രഹാം കളത്തിൽ, പാംബീച്ച് മലയാളി അസോസിയേഷൻ പ്രസിഡന്‍റ് ബിജു തോണികടവിൽ, നവകേരള ആർട്സ് ക്ലബ് പ്രസിഡന്‍റ് സുരേഷ് നായർ എന്നിവർ പ്രസംഗിച്ചു.

മറുപടി പ്രസംഗത്തിൽ അഡ്വ. ജോസി സെബാസ്റ്റ്യൻ വിദേശ മലയാളികൾ കേരളത്തിന്‍റെ സന്പദ് ഘടനയ്ക്ക് ചെയ്യുന്ന സംഭാവനകൾ അനുസ്മരിച്ചു. ചാണ്ടി ഉമ്മൻ ഇന്ത്യൻ രാഷ്ട്രീയത്തിന്‍റെ അഭിവൃദ്ധിക്ക് യുവാക്കളുടെ പങ്ക് എടുത്തുകാട്ടി. റോസമ്മ ഫിലിപ്പ് അമേരിക്കൻ മലയാളി വനിതകളുടെ സംഭാവനകളെ അഭിനന്ദിച്ചു. ഐഎൻഒസി സെക്രട്ടറി സജി സഖറിയാസ് നന്ദി പറഞ്ഞു.

ഫോമ, ഫൊക്കാന, ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക, കൈരളി ആർട്സ് ക്ലബ്, നവകേരള, പാംബീച്ച് മലയാളി അസോസിയേഷൻ എന്നീ സംഘടനകളും പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം