+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫിലാഡൽഫിയയിൽ മാപ്പ് കാർഡ് ഗെയിംസ് നവംബർ നാലിന്

ഫിലാഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തിൽ 28 കാർഡ് ഗെയിം നവംബർ നാലിന് നടക്കും. വൈകുന്നേരം നാലു മുതൽ രാത്രി ഒന്പതു വരെ മാപ്പ് ഇന്ത്യൻ കമ്യൂണിറ്റി സെന്‍ററിലാണ് മത്സര
ഫിലാഡൽഫിയയിൽ മാപ്പ് കാർഡ് ഗെയിംസ് നവംബർ നാലിന്
ഫിലാഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തിൽ 28 കാർഡ് ഗെയിം നവംബർ നാലിന് നടക്കും. വൈകുന്നേരം നാലു മുതൽ രാത്രി ഒന്പതു വരെ മാപ്പ് ഇന്ത്യൻ കമ്യൂണിറ്റി സെന്‍ററിലാണ് മത്സരം.

ജോണ്‍സണ്‍ മാത്യുവും സാബു സ്കറിയയും ആണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്. വിജയികൾക്ക് കാഷ് അവാർഡും ട്രോഫികളും വിതരണം ചെയ്യും.

ജോണ്‍ ഫിലിപ്പിന്‍റെ നേതൃത്വത്തിൽ ലിജോ ജോർജ് കോഓർഡിനേറ്ററായി ജോണ്‍സണ്‍ മാത്യു, സാബു സ്കറിയ, തോമസ് എം. ജോർജ് എന്നിവർ അടങ്ങിയ കമ്മിറ്റി മത്സരത്തിന്‍റെ വിജയത്തിനായി പ്രവർത്തിക്കുന്നതായി പ്രസിഡന്‍റ് അനു സ്കറിയ, ജനറൽ സെക്രട്ടറി ചെറിയാൻ കോശി, ട്രഷറർ തോമസ് ചാണ്ടി എന്നിവർ പറഞ്ഞു.

വിവരങ്ങൾക്ക്: പ്രസിഡന്‍റ് അനു സ്കറിയ 267 496 2423, സെക്രട്ടറി ചെറിയാൻ കോശി 201 286 9169, ട്രഷറർ തോമസ് ചാണ്ടി 201 446 5027, ചെയർമാൻ ജോണ്‍ ഫിലിപ്പ് 215 432 0819, കോഓർഡിനേറ്റർ ലിജോ ജോർജ് 215 776 7940, കണ്‍വീനർമാരായ ജോണ്‍സണ്‍ മാത്യു 215 342 0819, സാബു സ്കറിയ 267 980 7923, തോമസ് എം. ജോർജ് 215 620 0323.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം