+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റുവി, ഗാലാ പള്ളികളിൽ ഫാ. ഫ്രാൻസിസ് കർത്താനം വിസിയുടെ ധ്യാനം

മസ്കറ്റ്: ഒമാനിലെ റുവി സെന്‍റ്സ് പീറ്റർ ആൻഡ് പോൾ കത്തോലിക്കാ പള്ളിയിലും ഗാലാ ഹോളി സ്പിരിറ്റ് ദേവാലയത്തിലും നടക്കുന്ന ഈ വർഷത്തെ മലയാളത്തിലുള്ള വാർഷിക ധ്യാനത്തിന് ഡൽഹി ഡിവൈൻ ധ്യാന കേന്ദ്രത്തിലെ ഫാ.ഫ്
റുവി, ഗാലാ പള്ളികളിൽ ഫാ. ഫ്രാൻസിസ് കർത്താനം വിസിയുടെ ധ്യാനം
മസ്കറ്റ്: ഒമാനിലെ റുവി സെന്‍റ്സ് പീറ്റർ ആൻഡ് പോൾ കത്തോലിക്കാ പള്ളിയിലും ഗാലാ ഹോളി സ്പിരിറ്റ് ദേവാലയത്തിലും നടക്കുന്ന ഈ വർഷത്തെ മലയാളത്തിലുള്ള വാർഷിക ധ്യാനത്തിന് ഡൽഹി ഡിവൈൻ ധ്യാന കേന്ദ്രത്തിലെ ഫാ.ഫ്രാൻസിസ് കർത്താനം നേതൃത്വം നൽകും.

റുവി പള്ളിയിൽ നവംബർ ആറു മുതൽ 10 വരെയും ഗാലാ പള്ളിയിൽ നവംബർ 13 മുതൽ 17 വരെയുമായിരിക്കും ധ്യാനം. വൈകുന്നേരം ഇംഗ്ലീഷിലുള്ള വിശുദ്ധ കുർബാനക്ക് ശേഷമായിരിക്കും ധ്യാനം ആരംഭിക്കുക.

2006 ൽ വൈദിക പട്ടം സ്വീകരിച്ച ഫാ. ഫ്രാൻസിസ് കർത്താനം, വിൻസെൻഷ്യൻ സഭാ അംഗമാണ്.

റിപ്പോർട്ട്: സേവ്യർ കാവാലം