+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോള സെക്ടർ സാഹിത്യോത്സവ്: ഉമ്മുത്തറാഫാ യൂണിറ്റ് ചാന്പ്യന്മാർ

ഷാർജ: പ്രവാസി മലയാളികളുടെ കലാ, സാഹിത്യാഭിരുചികളെ കണ്ടെത്താനും അവയുടെ പരിപോഷണത്തിനുമായി റിസാല സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന സാഹിത്യോത്സവുകളുടെ സെക്ടർ തല മത്സരങ്ങൾക്ക് തുടക്കമായി.റോള ഖസ്ർ ഇബ്
റോള സെക്ടർ സാഹിത്യോത്സവ്: ഉമ്മുത്തറാഫാ യൂണിറ്റ് ചാന്പ്യന്മാർ
ഷാർജ: പ്രവാസി മലയാളികളുടെ കലാ, സാഹിത്യാഭിരുചികളെ കണ്ടെത്താനും അവയുടെ പരിപോഷണത്തിനുമായി റിസാല സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന സാഹിത്യോത്സവുകളുടെ സെക്ടർ തല മത്സരങ്ങൾക്ക് തുടക്കമായി.

റോള ഖസ്ർ ഇബ്രാഹിം പാർട്ടി ഹാളിൽ നടന്ന റോള സെക്ടർ സാഹിത്യോത്സവിന് ഉജ്വല സമാപനം. മൂന്ന് യൂണിറ്റുകൾ തമ്മിൽ നടന്ന മത്സരത്തിൽ ഉമ്മുത്തറാഫാ, അൽ ഗുവൈർ യൂണിറ്റുകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.

സമാപന സംഗമം സാഹിത്യകാരൻ പുന്നയൂർക്കുളം സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. താജ്മഹൽ പോലുള്ള ചരിത്ര സ്മാരകങ്ങൾ തകർക്കപ്പെടരുതെന്നും അത്തരം സ്മാരകങ്ങൾ സംരക്ഷിക്കൽ ഓരോ ഭാരതീയന്‍റെയും കടമയാണെന്നും പുന്നയൂർക്കുളം അഭിപ്രായപ്പെട്ടു.

സെൻട്രൽ ഐസിഎഫ് വെൽഫെയർ സെക്രട്ടറി ഹസൈനാർ സഖാഫി അധ്യക്ഷത വഹിച്ചു. ഐസിഎഫ് സെൻട്രൽ പ്രസിഡന്‍റ് അബ്ദുൽ കാദർ സഖാഫി ട്രോഫി വിതരണം ചെയ്തു. പി.കെ.സി മുഹമ്മദ് സഖാഫി, നിസാർ പുത്തൻപള്ളി, ബദ്റുദ്ദീൻ സഖാഫി, മുനീർ മാഹി തുടങ്ങിയവർ സംബന്ധിച്ചു.