+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്ണൂർ മഹോത്സവം 27 ന്

കുവൈത്ത്: കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) പന്ത്രണ്ടാമത് വാർഷികം "കണ്ണൂർ മഹോത്സവം 2017’ എന്ന പേരിൽ ഒക്ടോബർ 27 ന് (വെള്ളി) ആഘോഷിക
കണ്ണൂർ മഹോത്സവം 27 ന്
കുവൈത്ത്: കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) പന്ത്രണ്ടാമത് വാർഷികം "കണ്ണൂർ മഹോത്സവം 2017’ എന്ന പേരിൽ ഒക്ടോബർ 27 ന് (വെള്ളി) ആഘോഷിക്കുന്നു. അബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ ഉച്ചകഴിഞ്ഞ് മൂന്നു മുതലാണ് ആഘോഷ പരിപാടികൾ.

കുവൈത്തിലെ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി (കമ്യൂണിറ്റി വെൽഫേർ) പി.പി. നാരായണൻ, ഫർവാനിയ പോലീസ് മേധാവി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. പ്രസിഡന്‍റ് ബിജു ആന്‍റണി അധ്യക്ഷത വഹിക്കും. ചടങ്ങിൽ ജില്ലയിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കായി ഫോക്ക് നൽകുന്ന“ഗോൾഡൻ ഫോക്ക് പുരസ്കാരം” കൈമാറും. കോർഷികമേഖലയിൽ ജില്ലയിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച കെ.വി. ഗോപിക്ക് ശില്പവും 25000 രൂപയുടെ കാഷ് അവാർഡും പ്രശസ്തിപത്രവും കൈമാറും. ഫോക്ക് കുടുംബത്തിലെ 10, 12 ക്ലാസുകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കായുള്ള മെറിറ്റോറിയസ് അവാർഡും ചടങ്ങിൽ വിതരണം ചെയ്യും. തുടർന്ന് നടക്കുന്ന രാഘവൻ മാസ്റ്റർ അനുസ്മരണചടങ്ങിൽ പ്രശസ്ത സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തും.

കാഞ്ഞങ്ങാട് രാമചന്ദ്രൻ, ഹർഷ ചന്ദ്രൻ, തൻസീർ കൂത്തുപറന്പ്, എന്നിവർ നയിക്കുന്ന ഗാനസന്ധ്യയും നിയാസ് കണ്ണൂർ അവതരിപ്പിക്കുന്ന മാജിക് ഡാൻസ്, കുവൈത്തിലെ പ്രശസ്ത കലാകാര·ാർ അവതരിപ്പിക്കുന്ന നാടൻപാട്ടുകൾ എന്നിവയും അരങ്ങേറും.

വാർത്താസമ്മേളനത്തിൽ ഫോക്ക് പ്രസിഡന്‍റ് ബിജു ആന്‍റണി, ജനറൽ സെക്രട്ടറി സലിം. എം.ൻ., ട്രഷറർ സാബു ടി.വി., പ്രോഗ്രാം ജനറൽ കണ്‍വീനർ വിനോജ്, ഗോൾഡൻ ഫോക്ക് അവാർഡ് കണ്‍വീനർ ശൈമേഷ് എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ