+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുഎഫ്സി ഫുട്ബോൾ മേള: കോർണിഷും മലബാർ യുഎഫ്സിയും ക്വാർട്ടറിൽ

ദമാം: അൽകോബാർ യുണൈറ്റഡ് ഫുട്ബോൾ ക്ലബിന്‍റെ ഒൻപതാം വാർഷികത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫുട്ബോൾ മേള ന്ധയുഎസ്ജി ബോറൽ സോക്കർ 2017’ന് റാക്കയിലെ ഖാദിസിയ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ ഉജ്ജ്വല തുടക്കം
യുഎഫ്സി ഫുട്ബോൾ മേള: കോർണിഷും മലബാർ യുഎഫ്സിയും ക്വാർട്ടറിൽ
ദമാം: അൽകോബാർ യുണൈറ്റഡ് ഫുട്ബോൾ ക്ലബിന്‍റെ ഒൻപതാം വാർഷികത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫുട്ബോൾ മേള ന്ധയുഎസ്ജി ബോറൽ സോക്കർ 2017’ന് റാക്കയിലെ ഖാദിസിയ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ ഉജ്ജ്വല തുടക്കം.

കഴിഞ്ഞ വർഷത്തെ ചാന്പ്യ·ാരായ ഖാലിദിയ സ്പോട്സ് ക്ലബ് ടീം ക്യാപ്റ്റൻ യൂസുഫ് ചെർപ്പുളശേരി, വൈസ്ക്യാപ്റ്റൻ ജാഫർ ചേളാരി, ടീം മാനേജർ പ്രശാന്ത് എന്നിവർ കപ്പുമായി മൈതാനത്ത് പ്രവേശിച്ചതോടെയാണ് ഒൗദ്യോഗിക ഉദ്ഘാടന പരിപാടിക്ക് തുടക്കമായത്. മേളയുടെ ഉദ്ഘാടനം യുഎസ്ജി ബോറൽ ഓപ്പറേഷൻസ് മാനേജർ വായിൽ സെയിത്തർ നിർവഹിച്ചു. തുർക്കിയിലെ ഗലത്ത് ക്ലബിന്‍റെ മുൻ കളിക്കാരൻ ഡോ. എർത്താൻ ടുഫക് സിഗാലൊ മുഖ്യാതിഥിയായിരുന്നു. ദമാമിലെ വ്യപാരസാമൂഹിക സംസ്ക്കാരിക രംഗത്തെ പ്രമുഖരായ ജഷീദ് അലി, തോമസ് തൈപറന്പിൽ, ഡോ. അബ്ദുൽ സലാം, റഫീക് കൂട്ടിലങ്ങാടി, റഷീദ് ഉമ്മർ, ടി.പി.എം ഫസൽ, ബിജു കല്ലുമല, എം.എ. വാഹിദ്, രാജു കെ.ലുക്കാസ്, ഇ.എം. കബീർ, മുഹമ്മദ് നജാത്തി, നജീം ബഷീർ, സുനിൽ മുഹമ്മദ്, ഷഫീക്ക് സി.കെ, മുസ്തഫ പാവയിൽ, നാസർ അണ്ടോണ, ഷബീർ ഹസൻ യാൻബു, ശരീഫ് മേലാറ്റൂർ, അബ്ദുൽ അലി കളത്തിങ്ങൽ, സി അബ്ദുൽ റസാക്, സകീർ വള്ളകടവ്, റിയാസ് പറളി, മണി പത്തിരിപ്പാല എന്നിവർ പങ്കെടുത്തു.

ആദ്യം മൽസരത്തിൽ ശക്തരായ സുബയി ട്രേഡിംഗ് കോർണിഷ് സോക്കർ എതിരില്ലാത്ത നാല് ഗോളുകൾക്ക് യംഗ്സ്റ്റാർ ടൊയോട്ടയെ പരാജയപ്പെടുത്തി. കളിയുടെ 19-ാം മിനുട്ടിൽ ഷഫീക്കിലൂടെ ആദ്യ ലീഡ് നേടിയ കോർണിഷ് നിസാം വയനാടിന്‍റെ തകർപ്പൻ ഹാട്രിക്കിലൂടെ ഗോൾ പട്ടിക പൂർത്തിയാക്കി. രണ്ടാം മൽസരത്തിൽ എഫ്എസ്എൻ ട്രാവൽസ് മലബാർ യുഎഫ്സി ദിമാഹ് ടിഷ്യു ഖത്തീഫ് എഫ്സിക്കെതിരെ ആധികാരിക വിജയം നേടി. കളിയുടെ തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ വാസിലിന്‍റെ മനോഹരമായ ഫ്രീകിക്കിലൂടെ മുന്നിലെത്തിയ മലബാർ യുഎഫ്സിക്കുവേണ്ടി ആബിദ്, സിനാൻ എന്നിവർ ഒരോ ഗോളും സുഹൈർ രണ്ട് ഗോളുകളും നേടി. ഖത്തീഫ് എഫ്സിയുടെ ആശ്വാസ ഗോൾ പെനാൽട്ടിയിലൂടെ ഷഫീക്കിന്‍റെ വകയായിരുന്നു.

കളികളിലെ കേമൻമാരായി തിരഞ്ഞെടുക്കപ്പെട്ട നിസാം (കോർണിഷ്), സുഹൈർ (മലബാർ യുഎഫ്സി) എന്നിവർക്കുള്ള ട്രോഫികളും ഉപഹാരങ്ങളും ഫിറോസ് കോഴിക്കോട്, കരീം മൻസൂർ, നിഷാദ് മുഹമ്മദ്, മുസ്തഫ വി വണ്‍, നാസർ ഫൗസി, മുസ്തഫ തലശേരി, റോണി ജോണ്‍ എന്നിവർ വിതരണം ചെയ്തു. നവംബർ 24നാണ് കലാശപ്പോരാട്ടം. വിജയികൾക്ക് യുഎസ്ജി ബോറൽ ട്രോഫിയും റണ്ണഴ്സിന് റയ്ബാൻ ട്രാവൽസ് ആന്‍റ് ട്രേഡ് ലിങ്ക് നൽകുന്ന ട്രോഫിയും സമ്മാനിക്കും. ശരീഫ് മാണൂർ, റഹീം അലനല്ലൂർ, നൗഷാദ് അലനല്ലൂർ, അഷ്റഫ് തലപ്പുഴ, ഷബീർ ആക്കോട് എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം