+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹരികെയ്ൻ റിലീഫ് ഫണ്ടിൽ മുൻ അമേരിക്കൻ പ്രസിഡന്‍റുമാരുടെ അപൂർവ സംഗമം

ടെക്സസ്: ഹൂസ്റ്റണ്‍, ഫ്ളോറിഡ, വെർജിൻ ഐലന്‍റ്, പോർട്ടോറിക്ക തുടങ്ങിയ സ്ഥലങ്ങളിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ ദുരിതത്തിനിരയായവർക്കും പുനർനിർമാണ പ്രവർത്തനങ്ങൾക്കുമായി ഫണ്ട് രൂപീകരിക്കുന്നതിന് സംഘടിപ്പിച്ച
ഹരികെയ്ൻ റിലീഫ് ഫണ്ടിൽ മുൻ അമേരിക്കൻ പ്രസിഡന്‍റുമാരുടെ അപൂർവ സംഗമം
ടെക്സസ്: ഹൂസ്റ്റണ്‍, ഫ്ളോറിഡ, വെർജിൻ ഐലന്‍റ്, പോർട്ടോറിക്ക തുടങ്ങിയ സ്ഥലങ്ങളിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ ദുരിതത്തിനിരയായവർക്കും പുനർനിർമാണ പ്രവർത്തനങ്ങൾക്കുമായി ഫണ്ട് രൂപീകരിക്കുന്നതിന് സംഘടിപ്പിച്ച കണ്‍സർട്ട് അമേരിക്കയിൽ ജീവിച്ചിരിക്കുന്ന അഞ്ച് മുൻ പ്രസിഡന്‍റുമാരുടെ സാന്നിധ്യംകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഒക്ടോബർ 21ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ മുൻ പ്രസിഡന്‍റുമാരായ ബറാക് ഒബാമ, ജോർജ് ഡബ്ല്യു ബുഷ്, ബിൽ ക്ലിന്‍റണ്‍, ജോർജ് എച്ച്. ഡബ്ല്യു. ബുഷ്, ജിമ്മി കാർട്ടർ എന്നിവർ പങ്കെടുത്തു.

ട്രംപിന്‍റെ സാന്നിധ്യം ഇല്ലായിരുന്നുവെങ്കിലും കണ്‍സർട്ടിന് ആശംസകൾ അറിയിച്ചുകൊണ്ടുള്ള റിക്കാർഡ് ചെയ്ത വീഡിയോ പ്രസംഗം അയച്ചിരുന്നു. കോളജ് സ്റ്റേഷൻ ടെക്സസ് എ ആൻഡ് എം യൂണിവേഴ്സിറ്റി റീഡ് അരീനയിൽ ഡീപ് ഫ്രം ദി ഹാർട്ട്, ദി വണ്‍ അമേരിക്ക അപ്പീൽ എന്ന പേരിൽ സംഘടിപ്പിച്ച പാരിടിയിൽ പങ്കെടുക്കുന്നതിന് ആയിരങ്ങളാണ് എത്തിച്ചേർന്നത്.

ചുഴലിക്കാറ്റ് ദുരന്തത്തിൽ മരിച്ചവരെ ഓർത്ത് രാജ്യം കേഴുകയാണ്. അവരുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ സഹായം നൽകുകയും പ്രാർഥിക്കുകയും മാത്രമേ ഇപ്പോൾ കരണീയമായിട്ടുള്ളൂ. ജോർജ് ബുഷിന്‍റെ പിതാവ് വീൽ ചെയറിലാണ് പരിപാടിയിൽ പങ്കെടുക്കുന്നതിന് എത്തിച്ചേർന്നത്. റോക്ക് കണ്‍ട്രി ഗായകരായ ലിൽ ലവ്ലെറ്റ്, റോബർട്ട് ഏൾ കീൻ, സാംമൂർ എന്നിവരാണ് കണ്‍സർട്ടിന് നേതൃത്വം നൽകിയത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ