+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്യൂൻസ് സെന്‍റ് ഗ്രിഗോറിയോസ് ദേവാലയത്തിൽ പെരുന്നാൾ

ന്യൂയോർക്ക്: ക്യൂൻസ് സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയുടെ കാവൽ പിതാവും സഭയുടെ പരിശുദ്ധനുമായ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ 115ാം ഓർമ്മപെരുന്നാൾ ആഘോഷിക്കുന്നു. ഭദ്രാസന അദ്ധ്യക്ഷൻ സഖറിയ
ക്യൂൻസ് സെന്‍റ് ഗ്രിഗോറിയോസ് ദേവാലയത്തിൽ പെരുന്നാൾ
ന്യൂയോർക്ക്: ക്യൂൻസ് സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയുടെ കാവൽ പിതാവും സഭയുടെ പരിശുദ്ധനുമായ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ 115ാം ഓർമ്മപെരുന്നാൾ ആഘോഷിക്കുന്നു. ഭദ്രാസന അദ്ധ്യക്ഷൻ സഖറിയ മാർ നിക്കോളോവോസിന്‍റെ പ്രധാന കാർമിക്ത്വത്തിലാണ് ശുശ്രൂഷകൾ.

നവംബർ അഞ്ചിന് (ഞായർ) വിശുദ്ധ കുർബാനയ്ക്ക് ശേഷം വികാരി റവ. യേശുദാസൻ പാപ്പൻ കോർ എപ്പിസ്ക്കോപ്പാ പെരുന്നാൾ മുന്നോടിയായി കൊടി ഉയർത്തും. നവംബർ 10 ന് (വെള്ളി) അഞ്ചിന് റവ.കെ.ഇ. മത്തായി കോർ എപ്പിസ്ക്കോപ്പാ (പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്കൂൾ റിട്ട. അധ്യാപകൻ) ധ്യാന പ്രസംഗം നടത്തും. ആറിന് സന്ധ്യാ നമസ്ക്കാരം. 11 ന് (ശനി) രാവിലെ 8.30 ന് സഖറിയ മാർ നിക്കോളോവോസിന്‍റെ കാർമിക്ത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്നു റാസയും നടക്കും.

വിവരങ്ങൾക്ക്: റവ.യേശുദാസൻ പാപ്പൻ കോർ എപ്പിസ്ക്കോപ്പാ (വികാരി) 718 9341636, റിനീൽ സൈമണ്‍ (സെക്രട്ടറി) 516 6613968, ജോസ് മാത്യു (631) 7938677.

പള്ളിയുടെ വിലാസം: 987 Elmont-Road, N.ValleytSream,Ny-11580.

റിപ്പോർട്ട്: ജോർജ് തുന്പയിൽ