+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിജി യാത്ര അയപ്പ് നൽകി

റിയാദ്: ജോലി ആവശ്യാർഥം സ്ഥലം മാറി പോകുന്ന അബ്ദുൾ ജബാറിനും കുടുബത്തിനും സെന്‍റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) യുടെ റിയാദ് ചാപ്റ്റർ യാത്രയയപ്പ് നൽകി. സിജി റിയാദ് ചാപ്റ്ററിന്‍റെ തുടക്ക മ
സിജി യാത്ര അയപ്പ് നൽകി
റിയാദ്: ജോലി ആവശ്യാർഥം സ്ഥലം മാറി പോകുന്ന അബ്ദുൾ ജബാറിനും കുടുബത്തിനും സെന്‍റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) യുടെ റിയാദ് ചാപ്റ്റർ യാത്രയയപ്പ് നൽകി.

സിജി റിയാദ് ചാപ്റ്ററിന്‍റെ തുടക്ക മുതലുള്ള പ്രവർത്തകനായ അദ്ദേഹം നിലവിലെ ചെയർമാനാണ്. കഴിഞ്ഞ മുപ്പത് വർഷത്തോളം റിയാദിൽ പ്രവാസിയായ അദ്ദേഹം ജിദ്ദ കംപ്യൂട്ടർ സെന്‍റർ മാനേജരാണ്. വിദ്യാഭ്യാസ രംഗത്തു പുതുമകൾ തേടുന്ന ഒട്ടനവധി വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും മാർഗ ദർശിയാവാൻ അദ്ദേഹത്തിന് സാധിച്ചത് യോഗത്തിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി.

മലസിലെ അൽ മാസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ സിജി രക്ഷാധികാരി ടി.പി. അബൂബക്കർ അധ്യക്ഷത വഹിച്ചു. റഷീദലി, അബ്ദുൽ മജീദ്, നൗഷാദലി, ഡോ. ഫുആദ്, ആദം ഒജിന്‍റകം, റഷീദ് സാഹിദ്, ഇക്ബാൽ സാഫ്കോ, അബ്ദുറഹ്മാൻ മറായി, ഫഹീം ഇസുദ്ദിൻ, നവാസ് സേവാ സ്കൂൾ, ഡോ. ഹസീന, റജീന റഷീദ്, അബ്ദുൽ ജബാർ, ശരീഫ അബ്ദുൽ ജബാർ എന്നിവർ പ്രസംഗിച്ചു. സൈനുൽ ആബിദ് ,ഫൈസൽ കുന്നത്ത്, ഷബീബ റശീദലി ,ഖമറുന്നിസ നൗഷാദ് ,ഷർമി നവാസ് എന്നവർ നേതൃത്വം നൽകി.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ