+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സുബൈർ മൗലവി, സുബൈർ സ്വബാഹി അനുശോചന യോഗം സംഘടിപ്പിച്ചു

ജിദ്ദ: കഴിഞ്ഞ ദിവസം ജിദ്ദയിൽ നിര്യാതനായ അൽ അൻവാർ ജസ്റ്റീസ് ആൻഡ് വെൽഫെയർ അസോസിയേഷൻ (അജ് വ) ജിദ്ദ വൈസ് പ്രസിഡന്‍റും പിസിഎഫ് മുൻ ഉപദേശക സമിതി ചെയർമാനും ജിദ്ദയിലെ സാമൂഹ്യ പ്രവർത്തകനുമായ സുബൈർ മൗലവി വണ്ടി
സുബൈർ മൗലവി, സുബൈർ സ്വബാഹി അനുശോചന യോഗം സംഘടിപ്പിച്ചു
ജിദ്ദ: കഴിഞ്ഞ ദിവസം ജിദ്ദയിൽ നിര്യാതനായ അൽ അൻവാർ ജസ്റ്റീസ് ആൻഡ് വെൽഫെയർ അസോസിയേഷൻ (അജ് വ) ജിദ്ദ വൈസ് പ്രസിഡന്‍റും പിസിഎഫ് മുൻ ഉപദേശക സമിതി ചെയർമാനും ജിദ്ദയിലെ സാമൂഹ്യ പ്രവർത്തകനുമായ സുബൈർ മൗലവി വണ്ടിപ്പെരിയാർ, നാട്ടിൽ നിര്യാതനായ പിഡിപി വൈസ് ചെയർമാനും മതമണ്ഡിതനുമായിരുന്ന സുബൈർ സ്വബാഹി എന്നിവരുടെ നിര്യാണത്തിൽ അജ് വ, പിസിഎഫ് എന്നീ സംഘടനകൾ അനുശോചിച്ചു.

ശറഫിയ്യ സഫയർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് അജ് വ ജിദ്ദ മുൻ പ്രസിഡന്‍റ് ഷംസുദ്ദീൻ മുസ്ല്യാർ ഉദ്ഘാടനം ചെയ്തു. അജ് വ ജിദ്ദ ഉപദേശക സമിതിയംഗം ഇബ്രാഹിം കുട്ടി ശാസ്താംകോട്ട അധ്യക്ഷത വഹിച്ചു. പിഡിപി ചെയർമാനും അജ് വ സംസ്ഥാന പ്രസിഡന്‍റുമായി അബ്ദുന്നാസിർ മഅദനി ടെലിഫോണിലൂടെ സദസിനെ അഭിസംബോധന ചെയ്ത് മുഖ്യ പ്രഭാഷണം നടത്തി. തുടർന്നു അബ്ദുന്നാസിർ മഅദനി സുബൈർ മൗലവിയുമായി ബന്ധപ്പെട്ട സാന്പത്തിക വിഷയങ്ങൾക്കും മറ്റും ഇബ്രാഹിംകുട്ടി ശാസ്താംകോട്ട, അബ്ദുൾ ലത്ത്വീഫ് കറ്റാനം, അബ്ദുൾ റഷീദ് ഓയൂർ, അബ്ദുൾ റസാഖ് മാസ്റ്റർ മന്പുറം, ജാഫർ മുല്ലപ്പള്ളി എന്നിവർ അടങ്ങുന്ന അഞ്ചംഗ സമിതിയെയും പ്രഖ്യാപിച്ചു.

ജിദ്ദയിലെ വിവിധ സംഘടനാ പ്രധിനിധികളായ ദിലീപ് താമരക്കുളം (പിസിഎഫ്), അബ്ദുൾ ബാരി ഹുദവി (ഇസ് ലാമിക് സെന്‍റർ), ഷാനവാസ് വണ്ടൂർ (ഐഡിസി), ഷറഫുദ്ദീൻ ബാഖവി (ജമാത്ത് ഫെഡറേഷൻ), നസീർ വാവാക്കുഞ്ഞ് (കെ എംസിസി), മൊയ്തീൻ കാളികാവ് (നവോദയ), അബാസ് ചെന്പൻ (ഹജ്ജ് വെൽഫെയർ ഫോറം), അബ്ദുൾ റഹിമാൻ വണ്ടൂർ (മീഡിയ ഫോറം), മുഹമ്മദലി കോട്ട (ന്യൂ ഏജ്), മൻസൂർ എടവണ്ണ (ഐഎംസിസി), സലാം പോരുവഴി (കൊല്ലം പ്രവാസി), അൻഷദ് മാസ്റ്റർ (ഇസ്ലാഹി സെന്‍റർ), റഹീം ഒതുക്കുങ്ങൾ (പ്രവാസി സാംസ്കാരിക വേദി), അബ്ദുൾ റബ്ബ് (ഐസിഎഫ്), കരീം മഞ്ചേരി (സാമൂഹ്യ പ്രവർത്തകൻ), അബ്ദുൾ ഹമീദ് പന്തല്ലൂർ (ജെഐഐസി), അസ്ഹാബ് വർക്കല (ടിപിഎ), സക്കീർ ഹുസൈൻ അന്പഴയിൽ (കറ്റാനം കൂട്ടായ്മ), ലിയാക്കത്ത് അലി (കെപ്റ്റ് ജിദ്ദ), യഹിയ മേലാറ്റൂർ (ജംഇയ്യത്തുൽ അൻസാർ), റഷീദ് പതിയാശേരി (മുസിരിസ്), അക്ബർ പൊന്നാനി (മാതൃഭൂമി), ഷരീഫ് അറയ്ക്കൽ (തൃശൂർ സൗഹൃദവേദി) എന്നിവർ സംസാരിച്ചു. ഇസ്മായിൽ ത്വാഹ കാഞ്ഞിപ്പുഴ, വിജാസ് ഫൈസി ചിതറ, ഷഫീഖ് കാപ്പിൽ, ജാഫർ മുല്ലപ്പള്ളി, അനീസ് കൊടുങ്ങല്ലൂർ തുടങ്ങിയവർ നേതൃത്വം നൽകി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ