+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സയിദ് ശിഹാബ് ജീവചരിത്ര ത്രയം പ്രകാശനം നവംബർ രണ്ടിന്

ദുബായ്: മൂന്നാമത് സയിദ് ശിഹാബ് ഇന്‍റർനാഷണൽ സമ്മിറ്റിന്‍റെ ഭാഗമായി സയിദ് ശിഹാബ് തങ്ങളെകുറിച്ച് വ്യത്യസ്ഥമായ മൂന്ന് പുസ്തകങ്ങളിറക്കുന്നു. മുപ്പത്തിയാറാമത് ഷാർജ ഇന്‍റർനാഷണൽ ബുക്ക് ഫെയറിന്‍റെ ഇന്‍റലക്ച്വൽ
സയിദ് ശിഹാബ് ജീവചരിത്ര ത്രയം പ്രകാശനം നവംബർ രണ്ടിന്
ദുബായ്: മൂന്നാമത് സയിദ് ശിഹാബ് ഇന്‍റർനാഷണൽ സമ്മിറ്റിന്‍റെ ഭാഗമായി സയിദ് ശിഹാബ് തങ്ങളെകുറിച്ച് വ്യത്യസ്ഥമായ മൂന്ന് പുസ്തകങ്ങളിറക്കുന്നു. മുപ്പത്തിയാറാമത് ഷാർജ ഇന്‍റർനാഷണൽ ബുക്ക് ഫെയറിന്‍റെ ഇന്‍റലക്ച്വൽ ഹാളിൽ നവംബർ രണ്ടിന് (വ്യാഴം) രാത്രി ഒന്പതിനാണ് പ്രകാശന ചടങ്ങ്.

അറബ് സമൂഹത്തിനുൾപ്പെടെ സയിദ് ശിഹാബ് തങ്ങളുടെ വ്യക്തിത്വം മനസ്സിലാകുന്നതിന് സഹായിക്കുന്ന തരത്തിൽ അറബിയിലും ഇംഗ്ലീഷിലുമായി രണ്ട് പുസ്തകങ്ങളും പുതുതലമുറക്ക് ശിഹാബ് തങ്ങളെ അറിയാനും കൂടുതൽ പഠിക്കാൻ പ്രചോദനമുണ്ടാകുവാനും സഹായകമായ മലയാള ചിത്രകഥയുമാണ് പുറത്തിറക്കുന്നത്.“

"നന്മയുടെ ജീവിതം സയിദ് ശിഹാബ് ജീവചരിത്ര ത്രയം’ എന്ന് പേരിട്ട ഗ്രന്ഥങ്ങളുടെ പ്രകാശന ചടങ്ങിന്‍റെ വിജയത്തിനായി എ.പി. ഷംസുദ്ദീൻ ബിൻ മുഹ് യദ്ധീൻ, ഡോ. പുത്തൂർ റഹ്മാൻ,ഡോ. അൻവൻ അമീൻ, മുസ്തഫ പാറപ്പുറത്ത്,നെല്ലറ ഷംസുദ്ധീൻ,ബാബു എടക്കുളം,ത്വൽഹത്ത് ഫോറം ഗ്രൂപ്പ് എന്നിവർ രക്ഷാധികാരികളും. പി.കെ. അൻവർ നഹ (ചെയർമാൻ), മുസ്തഫ വേങ്ങര (ജനറൽ കണ്‍വീനർ),മുസ്തഫ തിരൂർ (ട്രഷറർ) എന്നിവർ പ്രധാന ഭാരവാഹികളുമായുള്ള വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.ചെമ്മുക്കൻ യാഹുമോൻ ഹാജി,ആവയിൽ ഉമ്മർ ഹാജി, കെ.പി.പി. തങ്ങൾ, കെ.പി.എ സലാം,ഹംസു കാവണ്ണയിൽ (വൈസ് ചെയർമാൻ), ഹംസ ഹാജി മാട്ടുമ്മൽ,കരീം കാലടി,ഇബ്രാഹിം കുട്ടി തിരൂർ,സക്കീർ പാലത്തിങ്ങൽ,മൊയ്തീൻ പൊന്നാനി, കെ.പി. സാജിദ്,മുനീർ തയ്യിൽ(കണ്‍വീനർ) എന്നിവർ സഹ ഭാരവാഹികളുമാണ്.

വിവിധ സബ് കമ്മറ്റികളും ഭാരവാഹികളായി പ്രോഗ്രാം പി.വി. നാസർ (ചെയർമാൻ) വി.കെ. റഷീദ് (ജനറൽ കണ്‍വീനർ), ഫൈനാൻസ് ആർ.ശുക്കൂർ (ചെയർമാൻ) സി വി.അഷ്റഫ് (ജനറൽ കണ്‍വീനർ), രജിസ്ട്രേഷൻ ജലീൽ കൊണ്ടോട്ടി(ചെയർമാൻ),എ.പി നൗഫൽ (ജനറൽ കണ്‍വീനർ), മീഡിയ ആൻഡ് പബ്ലിസിറ്റി നിഹ്മത്തുള്ള മങ്കട (ചെയർമാൻ),സമദ് പെരിന്തൽമണ്ണ (ജനറൽ കണ്‍വീനർ), ട്രാൻസ്പോർട്ടേഷൻ കെ.എം. ജമാൽ (ചെയർമാൻ), ഇ. ഹമീദ് (ജനറൽ കണ്‍വീനർ), സ്റ്റേജ് സിദ്ധീഖ് കാലൊടി (ചെയർമാൻ), ടി.പി. സൈതലവി (ജനറൽ കണ്‍വീനർ), വോളന്‍റിയർ ഒ.ടി. സലാം (ചെയർമാൻ), മുജീബ് കോട്ടക്കൽ (ജനറൽകണ്‍വീനർ), റിസപ്ഷൻ അബൂബക്കർ ബി.പി. അങ്ങാടി (ചെയർമാൻ), ഇ.ആർ അലി മാസ്റ്റർ (ജനറൽ കണ്‍വീനർ), ഫുഡ് കുഞ്ഞിമോൻ എരമംഗലം (ചെയർമാൻ), ഷംസുദ്ദീൻ വള്ളിക്കുന്ന് (ജനറൽ കണ്‍വീനർ) എന്നിവർ പരിപാടിയുടെ വിജയത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങങ്ങളും കണ്‍വൻഷനുകളും നടന്നു വരുന്നുണെന്ന് സംഘാടകർ അറിയിച്ചു.