ബ്ലഞ്ചാർഡ്സ് ടൗണ്‍ സീറോ മലബാർ കാത്തലിക് ചർച്ചിൽ തിരുനാൾ 22 ന്

06:46 PM Oct 21, 2017 | Deepika.com
ഡബ്ലിൻ: ബ്ലാഞ്ചാർഡ്സ്ടൗണ്‍ സീറോ മലബാർ കാത്തലിക് ചർച്ചിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെ തിരുനാൾ ഒക്ടോബർ 22 ന് (ഞായർ) ബ്ലാഞ്ചാർഡ്സ്ടൗണ്‍ സെന്‍റ് ബ്രിജിത്ത് ദേവാലയത്തിൽ ആഘോഷിക്കുന്നു.

ഉച്ചകഴിഞ്ഞു 3.30 ന് ആരംഭിക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയോടെ തിരുനാൾ തിരുക്കർമങ്ങൾക്ക് തുടക്കം കുറിക്കും. ഫാ. മാത്യു പെരുന്പിൽ (സെക്രട്ടറി, ഹെൽത്ത് കമ്മീഷൻ, സിബിസിഐ), ഫാ. ബോബിറ്റ് പൈന്പിള്ളിക്കുന്നേൽ തിരുക്കർമങ്ങളിൽ മുഖ്യ കാർമികത്വം വഹിക്കും. തുടർന്നു തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ലദീഞ്ഞും പരിശുദ്ധ കുർബാനയുടെ വാഴ്വ്, നേർച്ച വിതരണം എന്നിവ നടക്കും.

മതബോധന ക്ലാസിൽ ഉന്നത വിജയം നേടിയവർക്കും കൂട്ടായ്മയിൽ ജൂണിയർ സെർട്ട്, സീനിയർ സെർട്ട് പൂർത്തിയായവർക്കും സമ്മാനങ്ങൾ വിതരണം ചെയ്യും.

തിരുക്കർമങ്ങളിൽ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഫാ. ജോസ് ഭരണികുളങ്ങര, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ അറിയിച്ചു.

റിപ്പോർട്ട്: ജയ്സണ്‍ കിഴക്കയിൽ