+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജഹ്റ സെൻട്രൽ സാഹിത്യോത്സവ് : സ്വാഗതസംഘം നിലവിൽ വന്നു

കുവൈത്ത്: ആർഎസ് സി ജഹ്റ സെൻട്രൽ സാഹിത്യോത്സസവ് സ്വാഗത സംഘം രൂപീകരിച്ചു. ഇബ്രാഹിം ഹാജി ചെയർമാനും അബ്ദുസലാം ക്ലാരി ജനറൽ കണ്‍വീനറും റിയാസ് കോഴിക്കോട് ഫൈനാൻസ് കണ്‍വീനറുമായി സ്വാഗത സംഘത്തിൽ വിവിധ സബ്കമ
ജഹ്റ സെൻട്രൽ സാഹിത്യോത്സവ് : സ്വാഗതസംഘം നിലവിൽ വന്നു
കുവൈത്ത്: ആർഎസ് സി ജഹ്റ സെൻട്രൽ സാഹിത്യോത്സസവ് സ്വാഗത സംഘം രൂപീകരിച്ചു. ഇബ്രാഹിം ഹാജി ചെയർമാനും അബ്ദുസലാം ക്ലാരി ജനറൽ കണ്‍വീനറും റിയാസ് കോഴിക്കോട് ഫൈനാൻസ് കണ്‍വീനറുമായി സ്വാഗത സംഘത്തിൽ വിവിധ സബ്കമ്മിറ്റികളായി വകുപ്പുകൾ വിഭജിച്ചു നൽകി. അബൂബക്കർ സഖാഫി, ശാഫി സഖാഫി, മുഹമ്മദ് ഫദ്ഫരി (വൈസ് ചെയർമാൻ), നാഫി കുറ്റിച്ചിറ (കണ്‍വീനർ), ശാക്കിർ മുസ്ലിയാർ, റഫീഖ് അംഗാറ (ഫുഡ്), മുനീർ വെള്ളില, ഷാനവാസ് (സ്റ്റേജ് ആൻഡ് ഡക്കറേഷൻ) ,തൻഷീദ് അംഗാറ, ഹാഫിസ് (പബ്ലിസിറ്റി) , മുനീർ കാസർഗോഡ് (ട്രാൻസ്പോർട്ടേഷൻ).

എട്ടു വിഭാഗങ്ങളിലായി 67 ഇനങ്ങളിൽ സെക്ടർ സെൻട്രൽ നാഷണൽ തലങ്ങളിൽ വിവിധ ഘട്ടങ്ങളായാണ് മൽസരങ്ങൾ. ഒക്ടോബർ 27 ന് ജഹ്റ ഐസിഎഫ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സെൻട്രൽ സാഹിത്യോത്സസവിനു ശേഷം നവംബർ 17ന് ഫഹാഹീൽ ഫിലിപ്പീൻ ഇന്‍റർനാഷനൽ സ്കൂളിൽ അരങ്ങേറുന്ന നാഷണൽ തല മൽസരത്തോടെ പരിസമാപ്തിയാവും.

കണ്‍വൻഷനിൽ നാഫി കോഴിക്കോട്, അബൂബക്കർ മുസ്ലിയാർ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ