+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിഹാത് ഏരിയ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു

ദമാം: നവോദയ കിഴക്കൻ പ്രവിശ്യ സംഘടിപ്പിക്കുന്ന കായികോത്സവം 2017 ന് മുന്നോടിയായി സിഹാത് ഏരിയയുടെ നേതൃത്വത്തിൽ കുടുംബവേദിയുൾപ്പെടെ കായികമത്സരങ്ങൾ സംഘടിപ്പിച്ചു.ഒക്ടോബർ 13ന് രാവിലെ ഒന്പതിന് ഏരിയ സ
സിഹാത് ഏരിയ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു
ദമാം: നവോദയ കിഴക്കൻ പ്രവിശ്യ സംഘടിപ്പിക്കുന്ന കായികോത്സവം 2017 ന് മുന്നോടിയായി സിഹാത് ഏരിയയുടെ നേതൃത്വത്തിൽ കുടുംബവേദിയുൾപ്പെടെ കായികമത്സരങ്ങൾ സംഘടിപ്പിച്ചു.

ഒക്ടോബർ 13ന് രാവിലെ ഒന്പതിന് ഏരിയ സെക്രട്ടറി രഘുനാഥ് ദീപശിഖ തെളിച്ചു. ഏരിയ ജോയിന്‍റ് കണ്‍വീനർ ബിനോയ് മാസ്റ്ററുടെ നേതൃത്വത്തിലുള്ള മാർച്ച്ഫാസ്റ്റോടെ ആരംഭിച്ച കായികമേളയ്ക്ക് കേന്ദ്ര സ്പോർട്സ് ജനറൽ കണ്‍വീനർ ഷമൽ ഷാഹുൽ സല്യൂട്ട് സ്വീകരിച്ചു. കേന്ദ്ര എക്സിക്യൂട്ടീവ് അംഗം റഷീദ് പൂന്താനം പതാക ഉയർത്തി. ഷമൽ ഷാഹുൽ കായികമത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ് രജി അഞ്ചൽ അധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മിറ്റി അംഗങ്ങളായ രഘുനാഥ്, ശ്രീജിത്ത്, കേന്ദ്ര വനിതാ കമ്മിറ്റി കണ്‍വീനർ സുഷമ രജി, ഏരിയ വനിതാ കണ്‍വീനർ പ്രജിഅജയ്, ഏരിയ ജോയിന്‍റ് സെക്രട്ടറി അജയൻ, ഏരിയ ട്രഷറർ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

ഏരിയയിലെ മുഴുവൻ യൂണിറ്റിൽ നിന്നും സ്ത്രീകളുൾപ്പടെയുള്ള മുതിർന്നവരും കുട്ടികളുമുൾപ്പടെ നൂറുകണക്കിനാളുകൾ കായികമത്സരത്തിൽ പങ്കെടുത്തു. സത്രീകളുടെയും പുരുഷ·ാരുടെയും പ്രത്യേകവിഭാഗങ്ങളായുള്ള വടംവലി മത്സരം മേളയിൽ വ്യത്യസ്തത പുലർത്തി.

ഏരിയയിൽ നിന്ന് സിഹാത് ടൗണ്‍ യൂണിറ്റ് ഓവറോൾ ചാന്പ്യൻഷിപ്പിനുള്ള ട്രോഫി കരസ്ഥമാക്കിയപ്പോൾ അനക് യൂണിറ്റ് ഫസ്റ്റ് റണ്ണറപ്പിനുള്ള ട്രോഫിക്ക് സ്വന്തമാക്കി. വ്യക്തിഗത ചാന്പ്യൻഷിപ്പിനുള്ള ട്രോഫികൾ കുട്ടികളുടെ വിഭാഗത്തിൽ ഷഹ്സാദും കൃഷ്ണപ്രിയയും മുതിർന്നവരുടെ വിഭാഗത്തിൽ നിസാം, രാജഗോപാൽ, പ്രജി അജയ് എന്നിവരും കരസ്ഥമാക്കി.

സമാപനചടങ്ങിൽ കേന്ദ്ര വൈസ്പ്രസിഡന്‍റ് പ്രസന്നൻ പന്തളം,റഷീദ് പൂന്താനം എന്നിവർ മുഖ്യാതിഥിയായിരുന്നു. ബിജോയ് മാസ്റ്ററുടെ നേതൃത്വത്തിൽ അജയൻ, ഏരിയ സ്പോർട്സ് കണ്‍വീനർ ഇന്നു കൊടിയൽ, കുടുംബവേദി സ്പോർട്സ് കണ്‍വീനർ രാജഗോപാൽ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം