അ​മേ​രി​ക്ക​ൻ ആ​ഭ്യ​ന്ത​ര വി​മാ​ന യാ​ത്ര​ക്ക് പാ​സ്പോ​ർ​ട്ട് നി​ർ​ബ​ന്ധ​മാ​ക്കു​ന്നു

09:48 PM Oct 20, 2017 | Deepika.com
ഫ്രാ​ങ്ക്ഫ​ർ​ട്ട്: അ​മേ​രി​ക്ക​യി​ലെ ആ​ഭ്യ​ന്ത​ര വി​മാ​ന യാ​ത്ര​ക​ൾ​ക്ക് ഐ​ഡ​ന്‍റി​റ്റി ആ​യി പാ​സ്പോ​ർ​ട്ട് നി​ർ​ബ​ന്ധ​മാ​ക്കു​ന്നു. അ​ടു​ത്ത വ​ർ​ഷം 2018 ജ​നു​വ​രി 1 മു​ത​ലാ​ണ് ഈ ​നി​യ​മം പ്രാ​ബ്യ​ത്തി​ൽ വ​രു​ന്ന​ത്. അ​മേ​രി​ക്ക​ൻ പൗ​ര·ാ​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും ഇ​ത് നി​ർ​ബ​ന്ധ​മാ​ണ്. ഇ​പ്പോ​ൾ അ​മേ​രി​ക്ക​ൻ പൗ​ര·ാ​ർ​ക്ക് ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് അ​ല്ലെ​ങ്കി​ൽ മ​റ്റു രേ​ഖ​ക​ൾ ഐ​ഡ​ന്‍റി​റ്റി​യാ​യി അ​നു​വ​ദി​ച്ചി​രു​ന്നു.

ഈ ​നി​യ​മം മാ​റ്റി ഐ​ഡ​ന്‍റി​റ്റി​യാ​യി പാ​സ്പോ​ർ​ട്ട് നി​ർ​ബ​ന്ധ​മാ​ക്കു​ന്ന വി​വ​രം അ​മേ​രി​ക്ക​ൻ ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ സെ​ക​ന​രി​റ്റി അ​ഡ്മി​നി​സ്ട്രേ​ഷ​നെ ഉ​ദ്ധ​രി​ച്ച് ഫ്രാ​ങ്ക്ഫ​ർ​ട്ട് അ​മേ​രി​ക്ക​ൻ കോ​ണ്‍​സു​ലേ​റ്റ് അ​റി​യി​ച്ചു. ചി​ല സം​സ്ഥാ​ന​ങ്ങ​ൾ ഈ ​നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​ന് സാ​വ​കാ​ശം ചോ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും, അ​നു​വാ​ദം ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ സെ​ക​ന​രി​റ്റി അ​ഡ്മി​നി​സ്ട്രേ​ഷ​നി​ൽ നി​ന്നും ല​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പി​ല്ല. അ​തു​പോ​ലെ അ​മേ​രി​ക്ക​ൻ ഇ​മി​ഗ്രേ​ഷ​നു​ള്ള എ​ല്ലാ​വ​രും പാ​സ്പോ​ർ​ട്ട് എ​പ്പോ​ഴും കൈ​യി​ൽ നി​ർ​ബ​ന്ധ​മാ​യും കൊ​ണ്ട് ന​ട​ക്ക​ണം.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് ജോ​ണ്‍