ബെർലിൻ: ജർമനിയിൽ നടക്കുന്ന പൗരസ്ത്യ ഓർത്തഡോക്സ് സഭകളുടെ അന്തർദ്ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ നേതാക്കൾ ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമയറുമായി കൂടിക്കാഴ്ച നടത്തി.
ഭാരതത്തിൽ ക്രൈസ്തവർ ന്യൂനപക്ഷമാണെങ്കിലും മാർത്തോമ്മൻ ക്രൈസ്തവരുടെ മഹത്തായ പാരന്പര്യത്തിന് അംഗീകാരവും ആദരവും ലഭിക്കുന്നുണ്ടെന്നും ഇവിടെയുളള മതസൗഹാർദ്ദം മാതൃകാപരമാണെന്നും പരി. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. ജർമൻ പ്രസിഡൻറ് സ്റ്റെയ്ൻമെയറുടെ കൊട്ടാരത്തിൽ പൗരസ്ത്യ സഭാദ്ധ്യക്ഷ·ാർക്ക് നൽകിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പരിശുദ്ധ പോപ്പ് തവദ്രോസ്(കോപ്റ്റിക് ഓർത്തഡോക്സ് സഭ), അന്ത്യോഖ്യൻ പാത്രിയർക്കീസ് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം കരീം, അർമ്മേനിയൻ സുപ്രീം കാതോലിക്കാ പാത്രിയർക്കീസ് പരിശുദ്ധ കരേക്കിൻ ദ്വിതീയൻ എന്നിവരോടൊപ്പം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായും ഇന്റർ ചർച്ച് റിലേഷൻസ് കമ്മിറ്റി പ്രസിഡൻറ് സഖറിയാ മാർ നിക്കോളാവോസ് മെത്രാപ്പോലീത്തായും പങ്കെടുത്തു. ജർമനിയിലെ ലൂഥറൻ സഭകളുടെ ആഭിമുഖ്യത്തിൽ പ്രതിനിധികൾക്ക് സത്ക്കാരം നൽകി.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഭാരതത്തിലെ മതസൗഹാർദ്ദം മാതൃകാപരം: കാതോലിക്കാ ബാവാ
09:47 PM Oct 20, 2017 | Deepika.com