മാഞ്ചസ്റ്റർ: ഒക്ടോബർ 24നു മാഞ്ചസ്റ്റർ അഭിഷേകാഗ്നി കണ്‍വൻഷനിൽ കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷകൾ നടത്തപ്പെടും. 8 മുതൽ 12 വയസു വരെയുള്ള കുട്ടികൾക്കു വേണ്ടിയാണ് ഈ പ്രത്യേക ശുശ്രൂഷകൾ നടത്തപ്പെടുക. ഈ പ്രായത്തിലുള്ള കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് അവരുടെ പ്രായത്തിന് അനുയോജ്യമായ രീതിയിൽ വചന വിരുന്ന് ഒരുക്കുക എന്നതാണ് ഈ ശുശ്രൂഷകളുടെ ലക്ഷ്യം.
മുതിർന്നവരുടെ കണ്വൻഷൻ സെന്ററിൽ നിന്നും വെറും 4 മിനിറ്റ് സഞ്ചരിച്ചാൽ എത്തിച്ചേരുന്ന Irish World heritage cetnre-ൽ വച്ചായിരിക്കും കുട്ടികളുടെ ശുശ്രൂഷകൾ നടത്തപ്പെടുക.
കുട്ടികളുടെ ശുശ്രൂഷകൾ നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്: Irish World heritage cetnre, 1 Irish town Way, Manchester, M8 0RY
ഒക്ടോബർ 24നു മാഞ്ചെസ്റ്ററിൽ നടക്കുന്ന അഭിഷേകാഗ്നി കണ്‍വെൻഷനു വേണ്ടി വിപുലമായ ആത്മീയ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. ഈ കണ്‍വെൻഷനു വേണ്ടി നിരവധി സ്ഥലങ്ങളിൽ ദിവ്യകാരുണ്യ ആരാധനയും പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥനകളും നടന്നു വരുന്നു. കണ്‍വൻഷന്റെ ആത്മീയ വിജയത്തിനായുള്ള പ്രത്യേക പ്രാർത്ഥന ഓരോ കുടുംബങ്ങളിലും നടന്നുവരുന്നതിനോടൊപ്പം, ബിഷപ്പ് മാർ ജോസഫ് സ്രാന്പിക്കലിന്റെയും രൂപതാ കേന്ദ്രത്തിന്റെയും പ്രത്യേക സന്ദേശവുമായി കണ്‍വൻഷനിലേക്കു ഓരോരുത്തരെയും നേരിട്ട് ക്ഷണിച്ചുകൊണ്ടുള്ള ഭവന സന്ദർശനം ഇതിനോടകം പൂർത്തിയായി.
ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോൻ മിനിസ്ട്രീസ് സ്ഥാപകനുമായ ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാർ രൂപത പ്രഥമ ബൈബിൾ കണ്വെൻഷൻ എല്ലാ അർത്ഥത്തിലും വൻ വിജയമാക്കുവാൻ രൂപത വികാരി ജനറാൾ റവ.ഫാ.സജി മലയിൽപുത്തൻപുരയുടെ നേതൃത്വത്തിൽ വിവിധ മാസ് സെന്ററുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരുൾപ്പെടുന്ന വിപുലമായ സംഘാടകസമിതി ചാപ്ലയിൻമാരായ, റീജിയണൽ കോ ഓർഡിനേറ്റർ ഫാ. തോമസ് തൈക്കൂട്ടത്തിൽ, ഫാ.ലോനപ്പൻ അരങ്ങാശ്ശേരി, ഫാ. സിറിൽ ഇടമന, ഫാ. മാത്യു മുളയോലിൽ, ഫാ. ബിജു കുന്നക്കാട്ട്, ഫാ.റോയ് കോട്ടയ്ക്കുപുറം, ഫാ.രഞ്ജിത് ജോർജ് മടത്തിറന്പിൽ എന്നിവർക്കൊപ്പം വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്.
അഡ്രസ്: The Sheridan Suite, 371 Oldham Road, Manchester, M40 8RR
മാഞ്ചസ്റ്റർ അഭിഷേകാഗ്നി കണ്‍വൻഷനിൽ കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷകൾ
09:46 PM Oct 20, 2017 | Deepika.com