മാഞ്ചസ്റ്റർ: യുകെയിലെ മലയാളി കൂട്ടായ്മകളിൽ ഏറ്റവും വലിയ കൂട്ടായ്മകളിൽ ഒന്നായ കോട്ടയം ജില്ലയിലെ കല്ലറ ഗ്രാമത്തിൽ നിന്നും യുകെയിലേക്ക് കുടിയേറിയ ആളുകളുടെ ഈ വർഷത്തെ സംഗമം ഒക്ടോബർ 21 ശനിയാഴ്ച മാഞ്ചസ്റ്ററിലെ സ്റ്റോക്പോർട്ടിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
യുകെയിൽ ആദ്യമായി നടന്ന നാട്ടുസംഗമങ്ങളിൽ ഒന്നായ കല്ലറ സംഗമം എല്ലാ വർഷവും വ്യത്യസ്തമായ പരിപാടികളുമായാണ് സംഘടിപ്പിക്കപ്പെടുന്നത്. വ്യത്യസ്തമായ പരിപാടികളും കലാ പരിപാടികൾ, സ്നേഹസംഗമം, വിവിധ കലാപരിപാടികൾ എന്നിവയും സംഗമത്തോട് അനുബന്ധിച്ചു നടത്തപ്പെടും. കേരളത്തിൽ നിന്നുള്ള വിശിഷ്ട വ്യക്തികളും കല്ലറ സംഗമത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഷൈജു 07505121496 . അലക്സ് പ്രെസ്റ്റൻ .07904710199ജെസ്സി കെറ്ററിംഗ് 01536628099 എന്നിവരുമായി ബന്ധപ്പെടുക.
റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ
കല്ലറ സംഗമം ശനിയാഴ്ച മാഞ്ചസ്റ്ററിൽ
09:34 PM Oct 20, 2017 | Deepika.com