മസ്കറ്റ്: ഒമാൻ എയർ അതിന്റെ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാർക്ക് നൽകിപ്പോന്നിരുന്ന സൗജന്യ ഷോഫർ ഡ്രൈവ് സേവനം നിറുത്തലാക്കി. ഒക്ടോബർ 18 ന് ശേഷം ബുക്ക് ചെയ്യുന്നവർക്ക് സേവനം ലഭ്യമല്ല.
എന്നാൽ പ്രസ്തുത തീയതിക്ക് മുന്പ് ബുക്ക് ചെയ്തവർക്ക് സേവനം ലഭ്യമാക്കുമെന്ന് ഒമാൻ എയർ അധികൃതർ പുറത്തിറക്കിയ സർക്കുലറിൽ അറിയിച്ചു. ഉയർന്ന ബുക്കിംഗ് ക്ലാസുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് നിശ്ചിത ദൂരപരിധിയിൽ വിമാനത്താളത്തിലേക്കും താമസ സ്ഥലത്തേക്കും എയർ ലൈനിന്റെ ചെലവിൽ എത്തിക്കുന്ന സേവനമാണ് ചെലവു ചുരുക്കലിന്റെ ഭാഗമായി ഒമാൻ എയർ താൽക്കാലികമായി നിറുത്തലാക്കിയിരിക്കുന്നത്.
റിപ്പോർട്ട്: സേവ്യർ കാവാലം