ലോസ് ആഞ്ചെലെസ് : കാലിഫോർണിയയിലെ പ്രമുഖ മലയാളി സംഘടനയായ 'ഓം'മിന്റെ ആഭിമുഖ്യത്തിൽ ലോസ് ആഞ്ചെലെസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റായ 'എജ്യുക്കേറ്റ് എ കിഡ്' ധനസമാഹരണ വിരുന്നും, സേവനത്തിന്റെ പന്ത്രണ്ടാം വാർഷികവും ആഘോഷിക്കുന്നു. നവംബർ നാലിനു ലോസ് ആഞ്ചെലെസിലെ ലൈക് ഫോറെസ്റ്റിലുള്ള തണ്ടൂർ ബെൻക്യുറ്റിൽ വച്ചാണ് ആഘോഷങ്ങൾ. വൈകിട്ട് അഞ്ചു മുതൽ രാത്രി ഒൻപതു വരെ നടക്കുന്ന സംഗീത നൃത്ത പരിപാടികൾ മറ്റു സംസ്ഥാനക്കാർക്കും അമേരിക്കകാർക്കുമെല്ലാം ആസ്വദിക്കാനാവും വിധത്തിലുള്ളതായിരിക്കും. നിലവിലെ 'സ്പെല്ലിംഗ് ബീ' ദേശീയ ചാന്പ്യനായ മലയാളി വിദ്യാർത്ഥിനി അനന്യ വിനയ് പരിപാടിയിലെ മുഖ്യാതിഥിയായി പങ്കെടുക്കും.
ഒരു വ്യാഴവട്ടക്കാലമായി കേരളത്തിലെ സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കാരായ പ്രൊഫഷണൽ കോളേജ് വിദ്യാർഥികൾക്ക് സാന്പത്തിക സഹായമെത്തിക്കാൻ ’എജ്യുക്കേറ്റ് എ കിഡി’ നു കഴിഞ്ഞതായി സംഘാടകർ അറിയിച്ചു. കേരളത്തിലെ നിരവധി മെഡിക്കൽ, എഞ്ചിനീയറിഗ്, നഴ്സിംഗ് വിദ്യാർത്ഥികൾ ട്രസ്റ്റിന്റെ സഹായത്തോടെ പഠനം പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ നൂറു വിദ്യാർത്ഥികളുടെ പഠനസഹായം ഏറ്റെടുത്തിട്ടുള്ള ട്രസ്റ്റ് ഈവർഷം കൂടുതൽ പേരിലേക്ക് സഹായമെത്തിക്കാനുള്ള ശ്രമത്തിലാണെന്നും, പരിപാടിയിലേക്കുള്ള സംഭാവനകൾക്കു അമേരിക്കൻ സർക്കാരിന്റെ നികുതിയിളവ് ലഭിക്കുന്നതായിരിയ്ക്കുമെന്നും ട്രസ്റ്റ് ചെയർമാൻ സഞ്ജയ് ഇളയാട്ട് അറിയിച്ചു.
യുഎസ്ടി ഗ്ലോബൽ, ശ്യാം കിഷനും കുടുംബവും (പ്ലാറ്റിനം സ്പോണ്‍സർമാർ), സ്പെരിടിയൻ ടെക്നോളജി, റെക്കറിംഗ് ഡെസിമൽസ്, സിംപ്ലൈൻ, വിജി&വിനോദ്, ബീന & ശ്രീകുമാർ (ഗോൾഡ് സ്പോണ്‍സർമാർ) സാജൻ പിള്ള & ലത ഹരിഹരൻ, രേഖ & ജയദീപ്, അബ്രഹാം മാത്യു, സിഗ്നേച്ചർ അമേരിക്ക, പ്രിലോഗ്സിസ്, ശാന്തി & രാധാകൃഷ്ണ ശർമ്മ (സിൽവർ സ്പോണ്‍സർമാർ) എന്നിവരാണ് ഈ വർഷത്തെ ആഘോഷങ്ങളുടെ പ്രധാന പ്രായോജകർ.
കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ 7148059880 അല്ലെങ്കിൽ www.educateakid.org സന്ദർശിക്കുക. contact@educateakid.org എന്ന ഇ മെയിൽ വഴി സംഘാടകരുമായി സംഘാടകരുമായി ബന്ധപ്പെടാവുന്നതാണ്.